“അവള്‍ക്ക് സുന്ദരിയാകണേല്‍ ബ്യൂട്ടിപാര്‍ലറില്‍ പോണം; പക്ഷെ എനിക്കുണ്ടല്ലോ ഇങ്ങനൊന്ന് പിടിച്ചാല്‍ മതി”: ഹൃദയംതൊട്ട് ‘മാര്‍ഗംകളി’യിലെ രംഗം

August 6, 2019

തീയറ്ററുകളില്‍ മികച്ച പ്രതികരണം നേടി മുന്നേറുന്ന ചിത്രമാണ് മാര്‍ഗംകളി. ചിത്രം തീയറ്ററുകളില്‍ ചിരി വിസ്മയം തീര്‍ക്കുമ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രേക്ഷകന്റെ ഉള്ളു തെടുകയാണ് ചിത്രത്തിലെ ഒരു രംഗം. ബിബിന്‍ ജോര്‍ജും നമിതാ പ്രമോദും ഗൗരി ജി കിഷനും ഒരുമിച്ച് വെള്ളിത്തിരയില്‍ എത്തുന്ന ചിത്രമാണ് മാര്‍ഗംകളി. ശ്രീജിത്ത് വിജയനാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്.

ശശാങ്കന്‍ മയ്യനാടാണ് ചിത്രത്തിനു വേണ്ടി തിരക്കഥ ഒരുക്കിയിരിക്കുന്നത്. വലിയൊരു താരനിര തന്നെ ഈ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ബൈജു സന്തോഷ്, സിദ്ദിഖ്, ഹരീഷ് കണാരാന്‍, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, ബിന്ദു പണിക്കര്‍, ശാന്തി കൃഷ്ണ, സുരഭി സന്തോഷ്, സൗമ്യ മേനോന്‍ തുടങ്ങി നിരവധി താരങ്ങള്‍ വിത്യസ്ത കഥാപാത്രങ്ങളായി ചിത്രത്തിലെത്തുന്നു. ഗോപി സുന്ദറാണ് മാര്‍ഗംകളി എന്ന സിനിമയുടെ സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത്. കുട്ടനാടന്‍ മാര്‍പ്പാപ്പയ്ക്ക് ശേഷം ശ്രീജിത്ത് സംവിധാനം നിര്‍വഹിക്കുന്ന ചിത്രമാണ് മാര്‍ഗ്ഗംകളി.

അതേസമയം ഗൗരി ജി കിഷന്‍ ആദ്യമായി അഭിനയിക്കുന്ന മലയാളചിത്രം എന്ന പ്രത്യേകതയും മാര്‍ഗംകളിയ്ക്കുണ്ട്. തീയറ്ററുകളില്‍ മികച്ച പ്രേക്ഷക പ്രതികരണം നേടിയ 96 എന്ന തമിഴ് ചിത്രത്തിലൂടെ ശ്രദ്ധേയമായ താരമാണ് ഗൗരി ജി കിഷന്‍. വിജയ് സേതുപതിയും തൃഷയും ഒരുമിച്ചെത്തിയ 96 എന്ന ചിത്രത്തില്‍ തൃഷ അവതരിപ്പിച്ച ജാനു എന്ന കഥാപാത്രത്തിന്റെ ചെറുപ്പകാലമാണ് ഗൗരി അവതരിപ്പിച്ചത്.

Read more:“സാറേ, ഞാന്‍ ഇന്ദ്രന്‍സാണേ…” ചെറുപ്പക്കാരനെ അത്ഭുതപ്പെടുത്തിയ ഒരു ഫോണ്‍കോള്‍

അതേസമയം ഗൗരി മലയാളത്തില്‍ അഭിനയിക്കുന്ന മറ്റൊരു ചിത്രമാണ് ‘അനുഗ്രഹീതന്‍ ആന്റണി’. സണ്ണി വെയ്‌നാണ് ചിത്രത്തില്‍ നായക കഥാപാത്രമായെത്തുന്നത്. അനുഗ്രഹീതന്‍ ആന്റണി എന്ന ചിത്രത്തില്‍ ആന്റണി എന്ന കഥാപാത്രത്തെയാണ് സണ്ണി വെയ്ന്‍ അവതരിപ്പിക്കുന്നത്. ആന്റണിയുടെ പ്രണയിനിയായ സഞ്ജന എന്ന കഥാപാത്രമായി ഗൗരിയും ചിത്രത്തിലെത്തുന്നു. പ്രിന്‍സ് ജോയ് ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. സുരാജ് വെഞ്ഞാറന്മൂട്, സിദ്ദിഖ് എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നുണ്ട്. നവീന്‍ ടി മണിലാലാണ് ചിത്രത്തിനു വേണ്ടി തിരക്കഥ ഒരുക്കിയിരിക്കുന്നത്. എം ഷിജിത്താണ് ചിത്രത്തിന്റെ നിര്‍മ്മാണം.