ഭീതി പടർത്തി ഭീമൻ സ്രാവ്; ചിത്രങ്ങൾ പകർത്തി ഗവേഷകർ

August 3, 2019

കൗതുകമുണർത്തുന്ന കടൽകാഴ്ചകൾക്ക് കാഴ്ചക്കാർ ഏറെയാണ്. വമ്പൻ തിമിംഗലത്തിന്റെയും സ്രാവുകളുടേയുമൊക്കെ ചിത്രങ്ങളും വീഡിയോകളും സമൂഹ മാധ്യമങ്ങളിൽ വൈറലാകാറുണ്ട്. ഇപ്പോഴിതാ ഗവേഷകർ സഞ്ചരിച്ച മുങ്ങിക്കപ്പലിന് അടുത്തുകൂടെ പോകുന്ന കൂറ്റൻ സ്രാവിന്റെ വീഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്. കരീബിയൻ ദ്വീപിലൂടെ സഞ്ചരിക്കുകയായിരുന്ന ഗവേഷകരുടെ മുങ്ങിക്കപ്പലിനേക്കാൾ രണ്ടിരട്ടി വലിപ്പമുള്ള സ്രാവിന്റെ ചിത്രങ്ങളാണ് തരംഗമാകുന്നത്.

20 അടിയോളമുള്ള സ്രാവിന്റെ ഭീതി പടർത്തുന്ന ചിത്രങ്ങളാണ് ഗവേഷകർ പകർത്തിയത്. സ്രാവ് കപ്പലിന്റെ അടുത്തേക്ക് വരുന്നതും ദൃശ്യങ്ങളിൽ കാണുന്നുണ്ട്.സമുദ്രനിരപ്പിൽ നിന്നും ഏറെക്കുറെ 800 മീറ്റർ താഴ്ചയിലാണ് കപ്പൽ സഞ്ചരിച്ചത്.

അതേസമയം തിമിംഗലം കടൽ സിംഹത്തെ വേട്ടയാടി പിടിക്കുന്ന ചിത്രങ്ങളും അടുത്തിടെ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫറും മറൈന്‍ ബയോളജിസ്റ്റുമായ ചേസ് ഡെക്കറുടെ ചിത്രമാണ് ഏറെ ശ്രദ്ധിക്കപ്പെട്ടത്. തിമിംഗലത്തിന്റെ ചിത്രങ്ങളെടുക്കാൻ കടലിൽ സഞ്ചരിക്കുന്നതിനിടെയാണ് ഈ ചിത്രം ഫോട്ടോഗ്രാഫർക്ക് ലഭിച്ചത്.

ഒരു മത്സ്യ ബന്ധന ബോട്ടിന് തൊട്ടരികില്‍ കൂറ്റന്‍ തിമിംഗലം മലക്കം മറിയുന്നതിന്റെ വീഡിയോ അടുത്തിടെ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. കാനഡയിലെ മൊണ്ടേറേ ബേയില്‍ നിന്നുമാണ് ഈ അപൂര്‍വ്വ ദൃശ്യങ്ങള്‍ ലഭിച്ചത്. തിമിംഗല നിരീക്ഷകനായ കേയ്റ്റ് ക്യൂമിങ്‌സും ഫോട്ടോഗ്രാഫറായ ഡഗ്ലസ് ക്രോഫ്റ്റും ഈ അപൂര്‍വ്വവും ഒപ്പം കൗതുകകരവുമായ ദൃശ്യങ്ങള്‍ പകര്‍ത്തി. തുടര്‍ന്ന് സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെച്ചു. യുട്യൂബില്‍ പങ്കുവെച്ച വീഡിയോ ലക്ഷക്കണക്കിന് ആളുകളാണ് കണ്ടിരിക്കുന്നത്.

സാല്‍മണ്‍ മത്സ്യങ്ങളുടെ വരവും തിമിംഗലത്തിന്റെ വരവും ഒരുമിച്ചപ്പോഴാണ് ഈ അത്ഭുത പ്രതിഭാസം അരങ്ങേറിയത് എന്നാണ് വിദഗ്ധരായ തിമിംഗല നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നത്. സാല്‍മണ്‍ മത്സ്യങ്ങള്‍ ധാരാളമായി കാണപ്പെടുന്ന സമയമായതിനാല്‍ ബത്സ്യബന്ധന ബോട്ടുകളും നിരവധിയുണ്ടായിരുന്നു. ഈ കൂട്ടത്തില്‍പ്പെട്ട ഒരു ബോട്ടിന്റെ സമീപത്താണ് തിമിംഗലം നിരവധി തവണ കരണം മറിഞ്ഞത്. ബോട്ടിന് മുന്നിലും തിമിംഗലും കുതിച്ചുചാടിയിരുന്നു.