11 സെക്കന്റിൽ 100 മീറ്റർ; കായികതാരത്തെ കണ്ടെത്തി പരിശീലനത്തിനയച്ച് മന്ത്രി, കൈയടിച്ച് സോഷ്യൽ മീഡിയ
മധ്യപ്രദേശിലെ ഒരു ഗ്രാമത്തിലൂടെ കാലിൽ ബൂട്ട്സ് അണിയാതെ 100 മീറ്റർ ദൂരം 11 സെക്കന്റിൽ ഓടിത്തീർത്ത യുവാവിന്റെ വീഡിയോ അടുത്തിടെ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. രാമേശ്വര്‍ സിങ് എന്ന 24 കാരന്റെ വീഡിയോ ബിജെപി നേതാവ് ശിവരാജ് സിങ് ചൗഹാൻ ഉൾപ്പടെ നിരവധി ആളുകൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. ഇത് ശ്രദ്ധയിൽപെട്ട കായിക മന്ത്രി കിരൺ റിജിജു ഈ വ്യക്തിയെ കണ്ടെത്തി തരണമെന്നും, അദ്ദേഹത്തിന് പരിശീലനം നൽകാനുള്ള സൗകര്യം ഒരുക്കാമെന്നും സോഷ്യൽ മീഡിയ സുഹൃത്തുക്കളോട് ആവശ്യപ്പെട്ടിരുന്നു.
India is blessed with talented individuals. Provided with right opportunity & right platform, they’ll come out with flying colours to create history!
Urge @IndiaSports Min. @KirenRijiju ji to extend support to this aspiring athlete to advance his skills!
Thanks to @govindtimes. pic.twitter.com/ZlTAnSf6WO
— Shivraj Singh Chouhan (@ChouhanShivraj) August 16, 2019
സോഷ്യൽ മീഡിയ സുഹൃത്തുക്കൾ നടത്തിയ അന്വേഷണത്തിനൊടുവിൽ രാമേശ്വർ സിങ് എന്ന യുവാവിനെ കണ്ടെത്തി. തുടർന്ന് മന്ത്രി ഇയാൾക്ക് സായ് ഭോപ്പാലിൽ കായിക പരിശീലനത്തിനുള്ള സൗകര്യവും ഏർപ്പെടുത്തി.
ടിടി നഗർ സ്റ്റേഡിയത്തിൽ രാമേശ്വർ സിംഗിനായി ട്രയൽ റണ്ണും മന്ത്രിയുടെ നേതൃത്വത്തിൽ ഏർപ്പെടുത്തി. എന്നാൽ ഇതിൽ അദ്ദേഹത്തിന് മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ സാധിച്ചില്ല. അതേസമയം കൃത്യമായ പരിശീലനം നൽകിയാൽ രാമേശ്വർ മികച്ച ഒരു ഓട്ടക്കാരനാകുമെന്ന് മന്ത്രി ട്വീറ്റ് ചെയ്തു.
Rameshwar Gurjar’s trial run was conducted at T T Nagar Stadium by senior coaches of SAI and State Govt. Here, Rameshwar is seen running at extreme left. He is exhausted due to the glare of publicity so couldn’t perform well. Will give proper time and training to him. pic.twitter.com/RQtkxWFDFR
— Kiren Rijiju (@KirenRijiju) August 19, 2019