സിനിമ ചിത്രീകരണത്തിനിടെ സ്റ്റണ്ട് ആർട്ടിസ്റ്റുകളോട് ക്ഷമ ചോദിച്ച് തല അജിത്

August 19, 2019

വിത്യസ്ത കഥാപാത്രങ്ങളിലൂടെ എക്കാലത്തും വെള്ളിത്തിരയില്‍ അഭിനയ വസന്തങ്ങള്‍ തീര്‍ക്കുന്ന നടന വിസ്മയമാണ് തല അജിത്. തമിഴകത്തും തെന്നിന്ത്യയിലും ആരാധകർ ഏറെയുള്ള അജിത് പ്രധാന കഥാപാത്രമായി തിയേറ്ററുകളിൽ ഓടിക്കൊണ്ടിരിക്കുന്ന ചിത്രമാണ് നേര്‍കൊണ്ട പാര്‍വൈ’. എച്ച് വിനോദാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. അജിത്തിന്റെ തകര്‍പ്പന്‍ ആക്ഷനും ഡയലോഗുമാണ് സിനിമയിലെ മുഖ്യ ആകര്‍ഷണം.

സിനിമയുടെ ചിത്രീകരണത്തിനിടയിലെ ആക്ഷന്‍ സീക്വന്‍സ് മേക്കിങ് വീഡിയോ അണിയറ പ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസം പുറത്ത് വിട്ടിരുന്നു. ഓരോ ഫൈറ്റ് സീനുകളും കഴിയുമ്പോഴും സ്റ്റണ്ട് ആർട്ടിസ്റ്റുകളോട് ക്ഷമ ചോദിക്കുന്ന അജിതിന്റെ വീഡിയോ ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ. പലപ്പോഴും സാഹസീകമായ രംഗങ്ങൾ ചിത്രത്തിന് വേണ്ടി ചിത്രീകരിച്ചിരുന്നു.

‘നേര്‍കൊണ്ട പാര്‍വൈ’ എന്ന ചിത്രത്തില്‍ ഒരു വക്കീല്‍ കഥാപാത്രമായാണ് തല അജിത് പ്രത്യക്ഷപ്പെടുന്നത്. ബോളിവുഡിലെ സൂപ്പര്‍ഹിറ്റ് ചിത്രമായ ‘പിങ്ക്’ എന്ന സിനിമയുടെ റീമേക്ക് ആണ് ‘നേര്‍കൊണ്ട പാര്‍വൈ’. ബോണി കബൂറാണ് ചിത്രത്തിന്റെ നിര്‍മ്മാണം നിര്‍വ്വഹിക്കുന്നത്.

Read also: നനഞ്ഞുപോയ രേഖകൾ വെയിലത്തുവച്ച് ഉണക്കേണ്ട, പകരം ചെയ്യേണ്ടത്.. 

‘പിങ്ക്’ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തില്‍ ബിഗ് ബി അമിതാഭ് ബച്ചന്‍ അവതരിപ്പിച്ച കഥാപാത്രത്തെയാണ് നേര്‍കൊണ്ട പാര്‍വൈയില്‍ തല അജിത് അവതരിപ്പിക്കുന്നത്. ചിത്രത്തിനു വേണ്ടിയുള്ള അജിത്തിന്റെ ലുക്കും ഇതിനോടകം പ്രേക്ഷക ശ്രദ്ധ നേടിക്കഴിഞ്ഞു. ദേശീയ പുരസ്‌കാരം നേടിയ ചിത്രമായിരുന്നു പിങ്ക്. ബോക്‌സ് ഓഫീസിലും പിങ്ക് സൂപ്പര്‍ഹിറ്റായിരുന്നു.

ശ്രദ്ധ ശ്രീനാഥ്, അഭിരാമി വെങ്കടാചലം, ആന്‍ഡ്രിയ തരിയന്‍ഗ്, ആദിക് രവിചന്ദ്രന്‍, അര്‍ജുന്‍ ചിദംബരം, അശ്വിന്‍ റാവു, സുജിത് ശങ്കര്‍ എന്നിവരും നേര്‍കൊണ്ട പാര്‍വൈ എന്ന സിനിമയില്‍ വിത്യസ്ത കഥാപാത്രങ്ങളായെത്തുന്നുണ്ട്.