മേപ്പാടി പുത്തുമലയിൽ വൃദ്ധൻ കുടുങ്ങികിടക്കുന്നതായി സൂചന; സഹായം ആവശ്യപ്പെട്ട് മകൻ

August 11, 2019

വയനാട് പുത്തുമലയിൽ കഴിഞ്ഞ ദിവസം നാടിനെ നടുക്കിക്കൊണ്ട് നടന്ന മണ്ണിടിച്ചിലിൽ നിരവധി ആളുകൾ കുടുങ്ങിയിരുന്നു. രക്ഷാപ്രവത്തനം ഉർജ്ജിതമായി നടക്കുന്ന പ്രദേശങ്ങളിൽ പലയിടത്തേക്കും ഇപ്പോഴും എത്തിച്ചേരാൻ വളരെ ബുദ്ധിമുട്ടാണ്. ഉരുൾപൊട്ടലുണ്ടായ സ്ഥലത്തു നിന്നും ഒന്നര കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന വീട്ടിലെ  ഹംസ എന്ന ആൾ ഇവിടെ കുടുങ്ങികിടക്കുന്നതായി മകൻ ഷഫീർ അറിയിച്ചു.

നാല് ദിവസമായി വീട്ടിൽ കുടുങ്ങി കിടക്കുന്നതായി ഷഫീർ പറഞ്ഞു. പലരോടും സഹായമഭ്യർത്ഥിച്ചു. ഒരാളും സഹായിക്കാൻ തയ്യാറായില്ല. വീട്ടിൽ പിതാവ് ഉണ്ടെന്നു തന്നെയാണ് ഷഫീർ പറയുന്നത്.  എന്നാൽ വീട്ടിലെ മറ്റാളുകളെല്ലാം സുരക്ഷിതരായി ക്യാമ്പുകളിലുണ്ടെന്നും മകൻ അറിയിച്ചു.

അതേസമയം തിരച്ചിൽ ആ പ്രദേശങ്ങളിൽ കാര്യക്ഷമമായിത്തന്നെ നടക്കുന്നുണ്ട്. എന്നാൽ ഇവിടെ നിരവധി വീടുകൾ തകർന്നിട്ടുണ്ട്. മണ്ണും വെള്ളവും കൂടിക്കിടക്കുന്നതിനാൽ ഇവിടങ്ങളിലേക്ക് എത്തിച്ചേരുവാനും ബുദ്ധിമുട്ടാണ്.