നിര്‍മ്മാതാവായി ഐഎം വിജയന്; ‘പാണ്ടി ജൂനിയേഴ്സ്’ ടീസര്‍
കേരളത്തിന്റെ അഭിമാനമായ ഫുട്ബോള്‍ താരം ഐംഎം വിജയന് ചലച്ചിത്ര നിര്‍മ്മാണ രംഗത്തേക്ക് ചുവടുവയ്ക്കുന്നു എന്ന വാര്‍ത്ത ഏറെ ആവേശത്തോടെയാണ് പ്രേക്ഷകര്‍ ഏറ്റെടുത്തത്. ‘പാണ്ടി ജൂനിയേഴ്സ്’ എന്നാണ് ഐഎം വിജയന് നിര്‍മ്മിക്കുന്ന ആദ്യ ചിത്രത്തിന്റെ പേര്. ബിഗ് ഡാഡി എന്റര്ടെയ്ന്മെന്റിന്റെ ബാനറില്‍ ഐഎം വിജയനും അരുണ്‍ തോമസും ദീപു ദാമോദറും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. നവാഗതനായ ദീപക് ഡിയോണ്‍ ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്.
Read more:അതിശയിപ്പിച്ച് വിജയ് ദേവരക്കൊണ്ട, മനോഹരം ഈ പ്രണയം: വീഡിയോ ഗാനം
ചിത്രത്തിന്റെ ടീസര്‍ പുറത്തെത്തി. മലയാളികളുടെ പ്രിയതാരം ദുല്‍ഖര്‍ സല്‍മാനാണ് ‘പാണ്ടി ജൂനിയേഴ്സ്’ എന്ന ചിത്രത്തിന്റെ ടീസര്‍ ആരാധകര്‍ക്കായി പങ്കുവച്ചത്. ഫുട്ബോള്‍ പ്രമേയമാക്കി ഒരുങ്ങുന്ന ചിത്രമാണ് പാണ്ടി ജൂനിയേഴ്സ്. ഇത് വ്യക്തമാക്കുന്നതാണ് ചിത്രത്തിന്റെ ടീസറും. കുട്ടികളാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നത്. ജിലു ജോസഫ്, സേതുലക്ഷ്മി തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നു.