ഗർഭകാലത്ത് എടുക്കാം ചില മുൻകരുതലുകൾ

August 7, 2019

ഗർഭം ധരിക്കപ്പെടുന്നതു മുതൽ സ്ത്രീ ഒരാളല്ല, രണ്ടാളാണ്. സ്ത്രീകൾക്ക് ഏറ്റവും കൂടുതൽ പരിചരണവും ശ്രദ്ധയും നൽകേണ്ട സമയമാണ് ഗർഭകാലം. അതുകൊണ്ടുതന്നെ സ്ത്രീകളുടെ ഭക്ഷണം മുതൽ ഉറക്കം വരെ എല്ലാ കാര്യങ്ങളിലും ഏറ്റവും ശ്രദ്ധ ചെലുത്തണം..

സന്തോഷത്തെ ഇരിക്കുക

ഗർഭകാലത്ത് അമ്മ സന്തോഷവതിയായി ഇരുന്നാൽ മാത്രമേ, ആരോഗ്യമുള്ള  കുട്ടിയ്ക്ക് ജന്മം നല്കാൻ സാധിക്കൂ. അതുപോലെ ഗർഭിണി ആയിരിക്കുമ്പോൾ അമ്മ ചെയ്യുന്ന ഓരോ കാര്യങ്ങളും കുട്ടികളുടെ വളർച്ചയിലും പ്രധാന ഘടകമാകാറുണ്ട്. അതുകൊണ്ടുതന്നെ ഗർഭിണികൾ എപ്പോഴും സന്തോഷത്തോടെയും ആരോഗ്യത്തോടെയും ഇരിക്കാൻ ശ്രദ്ധിക്കണം. ഗർഭകാലത്ത്‌ അസുഖങ്ങൾ ഉണ്ടാകാനുള്ള സാധ്യതകൾ വളരെ ഏറെയാണ് അതുകൊണ്ടുതന്നെ അതീവ ശ്രദ്ധയോടെ വേണം സ്ത്രീകൾ ഓരോ കാര്യങ്ങളും ചെയ്യാൻ.

ഭക്ഷണത്തിൽ ശ്രദ്ധ ചെലുത്തുക 

ഗർഭിണിയായിരിക്കുമ്പോൾ കഴിക്കുന്ന ഭക്ഷണത്തിൽ ഏറെ കരുതൽ വേണം. ഈ സമയങ്ങളിൽ ഏറ്റവും ആരോഗ്യഗുണമുള്ള, പോഷകാഹാരം കഴിക്കണം. പയർ വർഗങ്ങൾ, പഴവർഗങ്ങൾ, നട്‌സ് തുടങ്ങി ഓരോ ഭക്ഷണം കഴിക്കുമ്പോഴും അത് ശരീരത്തിനും ആരോഗ്യത്തിനും ഏറ്റവും മികച്ചതെന്ന് ഉറപ്പുവരുത്തണം.

സ്ഥിരമായി ചായയും കാപ്പിയും കുടിക്കുന്നവരാണെങ്കിൽ അതിന് പകരം ജ്യൂസുകൾ കുടിക്കണം. ആപ്പിൾ, മുന്തിരി, ബീറ്റ്‌റൂട്ട്, പേരയ്ക്ക മുതലായ ജ്യൂസുകളാണ് ഏറ്റവും നല്ലത്. അതുപോലെ വെള്ളം കുടി നിർബന്ധമാക്കണം. ഗർഭകാലത്ത് യൂറിനറി ഇൻഫെക്ഷൻ ഉണ്ടാകാൻ സാധ്യത കൂടുതലായതിനാൽ വെള്ളം എപ്പോഴും കുടിക്കണം. തിളപ്പിച്ചാറ്റിയ വെള്ളമാണ് ഏറ്റവും നല്ലത്.

Read more: മഴക്കാലമാണ്, അപകടങ്ങൾ ഒളിഞ്ഞിരിക്കാം; ഓരോ ചുവടും കരുതലോടെ

വസ്ത്രധാരണം 

ചൂടുകാലത്താണ് ഗർഭിണികളിൽ ഏറ്റവുമധികം അസ്വസ്ഥതകൾ ഉണ്ടാകാറുള്ളത്. അമ്മയിൽ ഉണ്ടാകുന്ന ആസ്വസ്ഥതകൾ കുട്ടികളെയും ബാധിക്കുമെന്നതിനാൽ ചൂട് കാലത്ത് സ്ത്രീകൾ ഏറ്റവും ശ്രദ്ധ ചെലുത്തണം. . ഇറുകിയ കടും കളർ വസ്ത്രങ്ങൾക്ക് പകരം അയഞ്ഞ ലൈറ്റ് കളർ വസ്ത്രങ്ങൾ  ധരിക്കാൻ ശ്രദ്ധിക്കണം.

നന്നായി ഉറങ്ങുക 

ഉറക്കം എല്ലാവർക്കും അത്യാവശ്യമാണ്. എന്നാൽ ഗർഭിണിയായിരിക്കുമ്പോൾ നന്നായി ഉറങ്ങണം. ഉറക്കം ലഭിക്കാത്ത പക്ഷം വൈദ്യസഹായം തേടണം.