നിസ്സാരമല്ല ആ സ്വര്‍ണ്ണത്തിളക്കം; ശ്രദ്ധേയമായി പിവി സിന്ധുവിന്റെ പരിശീലന വീഡിയോ
ലോക ബാഡ്മിന്റണ്‍ ചരിത്രത്തില്‍ ഇന്ത്യയുടെ നാമം തങ്ക ലിപികളാല്‍ കുറക്കപ്പെട്ടിരിക്കുകയാണ് പി വി സിന്ധുവിലൂടെ. ലോക ബാഡ്മിന്റണ്‍ ചാംപ്യന്‍ഷിപ്പില്‍ പി വി സിന്ധു സ്വര്‍ണ്ണത്തിളക്കത്തിലാണ്. നിസ്സാരമല്ല സിന്ധുവിന്റെ ഈ സ്വര്‍ണ്ണത്തിളക്കം. കേവലം ഒറ്റ രാത്രികൊണ്ട് ലോക ചാംപ്യനായതുമല്ല സിന്ധു. ചോരാത്ത ആത്മവിശ്വാസവും കഠിനപ്രയത്നവുംകൊണ്ടാണ് താരം ഈ നേട്ടം കൊയ്തത്. സിന്ധുവിന്റെ പരിശീലന വീഡിയോയാണ് സാമൂഹ്യമാധ്യമങ്ങളില്‍ ശ്രദ്ധേയമാകുന്നത്. സിന്ധുവിന്റെ കഠിനപ്രയത്നത്തിനും വിജയത്തിനുമൊക്കെ നിറഞ്ഞ് കൈയടിക്കുകയാണ് സോഷ്യല്‍ മീഡിയ.
ലോക ബാഡ്മിന്റണ്‍ ചാംപ്യന്‍ഷിപ്പില്‍ സ്വര്‍ണ്ണം നേടുന്ന ആദ്യ ഇന്ത്യന്‍ താരമാണ് പി വി സിന്ധു. ജപ്പാന്റെ നൊസോമി ഒക്കുഹാരയെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് പരാജയപ്പെടുത്തിയാണ് സിന്ധു കിരീടം നേടിയത്. സ്കോര്‍ 217, 217. 38 മിനിറ്റുകള്‍ നീണ്ടുനിന്ന മത്സരത്തില്‍ തുടക്കം മുതല്‍ക്കെ സിന്ധുവിന് തന്നെയായിരുന്നു ആധിപത്യം.
Read more:വീണ്ടും ബാറ്റെടുത്ത് സച്ചിന് തെന്‍ഡുല്‍ക്കര്‍, ഒപ്പം വെള്ളിത്തിരയിലെ താരങ്ങളും: വീഡിയോ
അതേസമയം ചൈനീസ് താരമായ ചെന്‍ യു ഫെയിയെ നേരിട്ടുള്ള ഗെയിമുകളില്‍ പരാജയപ്പെടുത്തിയാണ് സിന്ധു സെമി ഫൈനലില്‍ വിജയം നേടിയത്. സ്കോര്‍ 217, 2114. കഴിഞ്ഞ രണ്ട് വര്‍ഷവും ലോക ബാഡ്മിന്റണ്‍ ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ സിന്ധുവിന് ജയിക്കാനായില്ല. എന്നാല്‍ ആ ചരിത്രം തിരുത്തിക്കുറിച്ചിരിക്കുകയാണ് ഇത്തവണ താരം. ലോക ബാഡ്മിന്റണ്‍ ചാംപ്യന്‍ഷിപ്പില്‍ രണ്ട് തവണ പി വി സിന്ധു വെങ്കലവും നേടിയിട്ടുണ്ട്.
Brutal. I’m exhausted just watching this. But now there’s no mystery about why she’s the World Champ. A whole generation of budding Indian sportspersons will follow her lead & not shrink from the commitment required to get to the top… pic.twitter.com/EYPp677AjU
— anand mahindra (@anandmahindra) August 27, 2019