അതിശയിപ്പിക്കും; റെയില്‍വേ പ്ലാറ്റ്‌ഫോമില്‍ നിന്നും ഉയരുന്ന ഈ പാട്ടും പാട്ടുകാരിയും: വീഡിയോ

August 2, 2019

ചിലരെ അറിയാതൊന്ന് നമിച്ചുപോകും; ഹൃദയംകൊണ്ട്. സാമൂഹ്യമാധ്യമങ്ങളൊന്നാകെ കൂപ്പുകരങ്ങളോടെ വണങ്ങുകയാണ് ഒരു ഗായികയ്ക്ക് മുമ്പില്‍. നിറപ്പകിട്ടാര്‍ന്ന വസത്രം ധരിച്ച്, സ്റ്റേജില്‍ പാട്ടുപടുന്ന ഗായിക അല്ല ഇത്. ഇരിക്കുന്നത് റെയില്‍വേ പ്ലാറ്റ് ഫോമില്‍. മനോഹരങ്ങളായ വേഷവിധാനങ്ങളൊന്നുമില്ല. എന്നിട്ടും അവര്‍ പാടുകയാണ്, ആര്‍ദ്രമായി അതിമനോഹരമായി അലങ്കാരങ്ങളുടെ പൊടിപ്പും തൊങ്ങലുമൊന്നും ഇല്ലാതെ…

മണിക്കൂറുകള്‍ക്കൊണ്ടാണ് ഈ പാട്ടുകാരിയും പാട്ടും സോഷ്യല്‍മീഡിയയുടെ കൈയടി നേടിയത്. പാട്ടിന് അകമ്പടിയെന്നോണം ട്രെയിനിന്റെ ശബ്ദവും കേള്‍ക്കാം. നിരവധി പേരാണ് ഈ പാട്ടുകാരിക്ക് ആശംസകളുമായി രംഗത്തെത്തുന്നത്. അനേകര്‍ ഇവരുടെ പാട്ട് സാമൂഹ്യമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കുന്നുണ്ട്.

Read more:വര്‍ഷം എത്ര കഴിഞ്ഞാലും ദേ, ഇതുപോലെ ആദ്യപ്രണയത്തെ ഓര്‍ക്കാറുണ്ടാകില്ലേ….! വീഡിയോ

പശ്ചിമ ബംഗാളിലെ രണാഘട്ട് സ്റ്റേഷനിലാണ് ഈ പാട്ടുകാരിയും പാട്ടും. ലതാ മങ്കേഷ്‌ക്കറുടെ ‘ഏക് പ്യാര്‍ കാ നഗ്മാ ഹേ…’ എന്ന എക്കാലത്തെയും സൂപ്പര്‍ഹിറ്റ് ഗാനമാണ് ഈ പാട്ടുകാരി ആലപിക്കുന്നത്. ആദ്യ കേള്‍വിയില്‍ ലതാ മങ്കേഷ്‌ക്കര്‍ തന്നെയാണോ പാട്ടുപാടുന്നത് എന്ന് തോന്നിപ്പോകും. 1972- ല്‍ തീയറ്ററുകളിലെത്തിയ ‘ഷോര്‍’ എന്ന ചിത്രത്തിലേതാണ് ഈ ഗാനം.