അന്ന് റെയില്‍വേ പ്ലാറ്റ്ഫോമിലിരുന്ന് പാടി; ഇന്നിതാ അവസരങ്ങള്‍ അനവധി; അതിശയിപ്പിക്കും ഈ മേക്ക്ഓവര്‍
“ചിലരെ അറിയാതൊന്ന് നമിച്ചുപോകും; ഹൃദയംകൊണ്ട്. സാമൂഹ്യമാധ്യമങ്ങളൊന്നാകെ കൂപ്പുകരങ്ങളോടെ വണങ്ങുകയാണ് ഒരു ഗായികയ്ക്ക് മുമ്പില്‍. നിറപ്പകിട്ടാര്‍ന്ന വസത്രം ധരിച്ച്, സ്റ്റേജില്‍ പാട്ടുപടുന്ന ഗായിക അല്ല ഇത്. ഇരിക്കുന്നത് റെയില്‍വേ പ്ലാറ്റ് ഫോമില്‍. മനോഹരങ്ങളായ വേഷവിധാനങ്ങളൊന്നുമില്ല. എന്നിട്ടും അവര്‍ പാടുകയാണ്, ആര്‍ദ്രമായി അതിമനോഹരമായി അലങ്കാരങ്ങളുടെ പൊടിപ്പും തൊങ്ങലുമൊന്നും ഇല്ലാതെ…” രാണു മൊണ്ടാല്‍ എന്ന ഗായികയെക്കുറിച്ച് ആഴ്ചകള്‍ക്ക് മുമ്പ് എഴുതിയതാണ് ഇങ്ങനെ. എന്നാല്‍ ഈ ഗായികയെ ഇന്നു കണ്ടാല്‍ ആരും ഒന്നു അതിശയിച്ചുപോകും. രൂപത്തില്പോലും അത്ര ചെയ്ഞ്ചാണ്. രാണു മൊണ്ടാലിന്റെ മെയ്ക്ക്ഓവര്‍ ചിത്രങ്ങളും സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിക്കഴിഞ്ഞു.
റെയില്‍വേ പ്ലാറ്റ്ഫോമിലിരുന്നു രാണു പാടിയ പാട്ട് മണിക്കൂറുകള്‍ക്കൊണ്ടാണ് സോഷ്യല്‍മീഡിയയുടെ കൈയടി നേടിയത്. പാട്ടിന് അകമ്പടിയെന്നോണം ട്രെയിനിന്റെ ശബ്ദവും കേള്‍ക്കാം. നിരവധി പേര് ഈ ഗായികയ്ക്ക് ആശംസകള്‍ നേര്‍ന്നുകൊണ്ടും രംഗത്തെത്തിയിരുന്നു. വീഡിയോ വൈറലായതോടെ നിരവധി അവസരങ്ങളും രാണുവിനെ തേടിയെത്തി.
Read more:രക്ഷാപ്രവര്‍ത്തനത്തിനിടെ മരണം കവര്‍ന്ന ലിനുവിന്റെ കുടുംബത്തിന് സഹായഹസ്തവുമായി ജയസൂര്യ
നിരവധി അവസരങ്ങളാണ് ഇന്ന് ഈ ഗായികയെ തേടിയെത്തുന്നത്. സ്റ്റേജ് ഷോകളില്‍ പാടാനും മ്യൂസിക്കല്‍ ആല്‍ബം ചെയ്യാനുമൊക്കെ ഓഫറുകള്‍ വരുന്നുണ്ട് രാണു മൊണ്ടാലിന്. ഇവരുടെ സംഗീത പരിപാടികള്‍ സംഘടിപ്പിക്കുന്ന ഒരുകൂട്ടം ആളുകളാണ് രാണുവിന്റെ പുതിയ മെയ്ക്ക്ഓവറിന് പിന്നില്‍.
പശ്ചിമ ബംഗാളിലെ രണാഘട്ട് സ്റ്റേഷനില്‍വെച്ചു ലതാ മങ്കേഷ്ക്കറുടെ ‘ഏക് പ്യാര് കാ നഗ്മാ ഹേ’ എന്ന എക്കാലത്തെയും സൂപ്പര്‍ഹിറ്റ് ഗാനം പാടുന്ന രാണുവിന്റെ വീഡിയോയാണ് സോഷ്യല്‍മീഡിയില്‍ വൈറലായത്. 1972 ല്‍ തീയറ്ററുകളിലെത്തിയ ‘ഷോര്‍’ എന്ന ചിത്രത്തിലേതാണ് ഈ ഗാനം.