കുഴിയില്‍ വീണ ചെരുപ്പ് കുട്ടിക്ക് എടുത്ത് നല്‍കി ഒരു താറാവ്; കൈയടിച്ച് സോഷ്യല്‍ മീഡിയ

August 27, 2019

രസകരവും കൗതുകരവുമായ പല വാര്‍ത്തകളും വിശേഷങ്ങളും ചിത്രങ്ങളും വീഡിയോയുമൊക്കെ സാമൂഹ്യമാധ്യമങ്ങളില്‍ ഇടം നേടാറുണ്ട്. ഇത്തരം കാഴ്ചകള്‍ക്ക് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിയ്ക്കാറുള്ളതും. പലപ്പോഴും മനുഷ്യരേക്കാള്‍ ബുദ്ധിയും വിവേകവുമൊക്കെ ചില മൃഗങ്ങള്‍ കാണിയ്ക്കാറുണ്ട്. അടുത്തകാലത്ത് തന്നെ ഇത്തരം നിരവധി വാര്‍ത്തകളും സാമൂഹ്യ മാധ്യമങ്ങളില്‍ ഇടം നേടിയിരുന്നു. മാലിന്യ കൂമ്പാരത്തില്‍ ഉപേക്ഷിക്കപ്പെട്ട കുഞ്ഞിനെ രക്ഷിച്ച് തെരുവുനായകളും കളിക്കുന്നതിനിടയില്‍ പുഴയിലേയ്ക്ക് വീഴാന്‍ തുടങ്ങിയ കുഞ്ഞിനെ കരയില്‍ സുരക്ഷിതമായെത്തിച്ച നായ്ക്കുട്ടിയുമെല്ലാം വാര്‍ത്തകളില്‍ ഇടം നേടി.

Read more:എന്തൊരു സ്‌കില്ലാണ് ഇത്..! അതിശയിപ്പിച്ച് ഐഎം വിജയന്‍; കൈയടിച്ച് സോഷ്യല്‍മീഡിയ: വീഡിയോ

ഇപ്പോഴിതാ സാമൂഹ്യമാധ്യമങ്ങളില്‍ കൈയടി നേടുകയാണ് ഒരു താറാവ്. ഒരു കുട്ടിയുടെ ചെരുപ്പ് കുഴിയില്‍ വീണപ്പോള്‍ അത് തിരികെ എടുത്തു നല്‍കിയാണ് ഈ താറാവ് സാമൂഹ്യ മാധ്യമങ്ങളില്‍ താരമായത്. ചെരുപ്പ് കൊത്തിക്കൊണ്ട് വരുന്നതിനിടയില്‍ അത് പല തവണ വീണ്ടും താഴേയ്ക്ക് വീഴുന്നുണ്ട്. എങ്കിലും പിന്മാറാതെ ഈ താറാവ് ചെരുപ്പ് കൊത്തിയെടുത്ത് കുട്ടിക്ക് തിരികെ നല്‍കുന്നു.

എന്തായാലും താറാവിന്‍റെ ഈ പരോപകാരത്തിന് സാമൂഹ്യമാധ്യമങ്ങള്‍ നിറഞ്ഞ കൈയടി നല്‍കുകയാണ്.