ചിരിയും ചിന്തയും ജനിപ്പിച്ച് ഒരു കിടിലൻ പ്രണയകഥ; വീഡിയോ
നഷ്ടപെട്ട പ്രണയങ്ങൾ ഓർത്ത് കരയാതെ, ഇഷ്ടങ്ങളെ ഓർത്ത് ചിരിക്കാനുള്ളതാണ് ജീവിതമെന്ന് പണ്ടാരോ പറഞ്ഞിട്ടുണ്ട്…എത്രയൊക്കെ മറക്കാൻ ശ്രമിച്ചാലും ആദ്യ പ്രണയത്തിന്റെ അതി സുന്ദരമായ ചില ഓർമ്മകൾ കാലമെത്ര കഴിഞ്ഞാലും മനസിൽ അങ്ങനെ നിലനിൽക്കും.. ഒരു നനുത്ത തൂവൽ സ്പർശം പോലെ..
മറ്റാരും കാണാതെ ആരോടും പറയാതെ, ചില പ്രണയങ്ങൾ അങ്ങനെ നമ്മുടെ ഉള്ളിൽ തന്നെ ഇരിക്കും, പറഞ്ഞ പ്രണയത്തേക്കാളേറെ പറയാത്ത പ്രണയങ്ങളും മനോഹരമായ ഓർമ്മകളാണ് സമ്മാനിക്കുന്നത്. കാലമെത്രയൊക്കെ കഴിഞ്ഞാലും, ലോകമെത്രയൊക്കെ മാറിയാലും പ്രണയം എന്നും സുന്ദരമാണ്. ഇപ്പോഴിതാ ആദ്യ പ്രണയത്തിന്റെ സുന്ദരമായ ഓർമ്മകളുമായി എത്തുകയാണ് ഒരു സ്പെഷ്യൽ വീഡിയോ.
പ്രായമേറെയായിട്ടും തന്റെ ആദ്യ പ്രണയിനിയെ കാണാന്‍ ഒരു അപ്പൂപ്പന് നടത്തുന്ന ചില രസകരമായ ശ്രമങ്ങളാണ് ഈ വീഡിയോയില്‍ പ്രതിഫലിച്ചിരിക്കുന്നു. അപ്പൂപ്പന്റെ പ്രണയത്തിന് കൂട്ടുനില്‍ക്കുന്ന കൊച്ചുമകനും പ്രേക്ഷകരുടെ ഹൃദയത്തിൽ ഇടം നേടുന്നുണ്ട്. അവതരണത്തിലും പ്രമേയത്തിലുമെല്ലാം ഏറെ മികവ് പുലര്‍ത്തുന്നുണ്ട് ഈ വീഡിയോ.
ഹ്രസ്വചിത്രങ്ങളുടെ സംവിധാനത്തിലൂടെ ശ്രദ്ധ നേടിയ വിശാഖ് നന്ദുവാണ് ഈ വീഡിയോയുടെ സംവിധായകന്. ധനീഷ് പള്ളിപ്പുറം, പ്രശാന്ത് കണ്ണന് എന്നിവര്‍ ചേര്‍ന്നാണ് സിനിമാറ്റോഗ്രഫി നിർവഹിച്ചിരിക്കുന്നത്. ചിത്രസംയോജനം സനു വര്‍ഗീസ് . പശ്ചാത്തല സംഗീതവും ഗോഡ്വിൻ.
കാലം മറവിയുടെ പിന്നാമ്പുറങ്ങളിലേക്ക് ഒളിപ്പിച്ചുവച്ച ചില രസമുള്ള പ്രണയത്തിന്റെ ഓർമ്മകൾ പ്രേക്ഷകർക്ക് സമ്മാനിക്കുന്നുണ്ട് ഈ വീഡിയോ..