മഴയ്ക്ക് നേരിയ ശമനം; ആലപ്പുഴ വഴി ട്രെയിൻ ഗതാഗതം പുനഃരാരംഭിച്ചു

August 10, 2019

സംസ്ഥാനത്ത് മഴ അതി തീവ്രമാകുന്ന സാഹചര്യത്തിൽ റോഡ്, റെയില്‍ ഗതാഗതത്തെയും മഴ കാര്യമായി ബാധിക്കുന്നുണ്ട്. റെയില്‍വേ അറിയിപ്പ് പ്രകാരം ആലപ്പുഴ വഴി ട്രെയിന്‍ സര്‍വീസ് പുനഃരാരംഭിച്ചു.
തിരുവനന്തപുരം-എറണാകുളം-തൃശൂര്‍ റൂട്ടില്‍ ഹ്രസ്വദൂര സര്‍വീസ് നടത്തുന്നുണ്ട്.  ഷൊര്‍ണൂര്‍ വഴിയുള്ള എല്ലാ ദീര്‍ഘദൂര ട്രെയിനുകളും റദ്ദാക്കി.

ഇന്നലെ  കായംകുളം- എറണാകുളം റൂട്ടില്‍ ആലപ്പുഴ വഴിയുള്ള എല്ലാ ട്രെയിന്‍ സര്‍വ്വീസുകളും നിര്‍ത്തിവച്ചിരുന്നു. ആലപ്പുഴ വഴി പോകേണ്ടിയിരുന്ന ദീര്‍ഘദൂര സര്‍വ്വീസുകള്‍ കോട്ടയം വഴി തിരിച്ചുവിടുകയായിരുന്നു..