33 വർഷങ്ങൾക്ക് ശേഷം വീണ്ടുമൊരു ശുഭയാത്ര- കളിചിരിയുമായി ജയറാമും പാർവതിയും

February 15, 2023

ജയറാമും പാർവതിയും മലയാള സിനിമയിലെ ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളിൽ ഒരാളാണ്. കൂടാതെ സിനിമാ പ്രേമികൾക്ക് അവിസ്മരണീയമായ നിരവധി കഥാപാത്രങ്ങളെ ഇരുവരും സമ്മാനിച്ചിട്ടുണ്ട്. ഇരുവരുടെയും വിശേഷങ്ങൾ സമൂഹമാധ്യമങ്ങളിലൂടെയും മക്കളായ കാളിദാസ് ജയറാമും മാളവിക ജയറാമും പങ്കുവയ്ക്കുന്നതിലൂടെയും ആളുകളിലേക്ക് എത്താറുണ്ട്. 

ഇപ്പോഴിതാ, അമ്മയുടെയും അച്ഛന്റെയും ട്രെയിൻ യാത്രയുടെ വിഡിയോ പങ്കുവെച്ചിരിക്കുകയാണ് മകൾ മാളവിക ജയറാം. 33 വർഷങ്ങൾക്ക് ശേഷം വീണ്ടുമൊരു ശുഭയാത്ര എന്നാണ് വിഡിയോ ക്യാപ്ഷൻ നൽകിയിരിക്കുന്നത്. മലയാള സിനിമ കണ്ട ഏറ്റവും വലിയ താര വിവാഹങ്ങളിലൊന്നായിരുന്നു ജയറാമിന്റെയും പാർവതിയുടെയും. മലയാളികളുടെ ഹൃദയം കവർന്ന വിടർന്ന കണ്ണുകളുള്ള പാർവതിയും കുറുമ്പും കുസൃതിയുമായി ചിരി പടർത്തിയ ജയറാമും വിവാഹിതരായിട്ട് 33 വർഷങ്ങൾ പിന്നിട്ടിരിക്കുകയാണ്.

അപരൻ എന്ന ചിത്രത്തിലൂടെയാണ് ജയറാം വെള്ളിത്തിരയിലേക്ക് ചുവടുവച്ചത്. പാർവതിയെ ജയറാം ആദ്യമായി കാണുന്നതും പരിചയപ്പെടുന്നതും അപരന്റെ സെറ്റിൽ വെച്ചായിരുന്നു. അതിനുമുൻപ് തന്നെ സിനിമയിൽ ശ്രദ്ധേയ സാന്നിധ്യമായി മാറിയിരുന്നു പാർവതി. അപരൻ പാർവതിയുടെ പതിനഞ്ചാമത്തെ ചിത്രമായിരുന്നു. പത്മരാജൻ സംവിധാനം ചെയ്ത അപരൻ 32 വർഷങ്ങൾ പൂർത്തിയാക്കിയപ്പോൾ ജയറാം പങ്കുവെച്ച കുറിപ്പിലും പാർവതിയുമായുള്ള ആദ്യ കൂടികാഴ്ചയെക്കുറിച്ചുണ്ടായിരുന്നു.

Read Also: പേര് ബോബി, പ്രായം 30, സൗഹൃദം പൂച്ചകളുമായി; ഇത് ലോകത്തിലെ ഏറ്റവും പ്രായം കൂടിയ നായ-വിഡിയോ

പിന്നീട് നിരവധി ചിത്രങ്ങളിൽ ഒന്നിച്ചഭിനയിച്ച ജയറാമും പാർവതിയും 1992ലാണ് വിവാഹിതരായത്. ആറു വര്ഷം മാത്രമേ പാർവതി വെള്ളിത്തിരയിൽ സജീവമായിരുന്നുള്ളുവെങ്കിലും ഇന്നും പ്രേക്ഷകരുടെ ഇഷ്ട നടിയാണ് താരം. കാളിദാസ് അച്ഛന്റെയും അമ്മയുടെയും പാത പിന്തുടർന്ന് സിനിമയിലേക്ക് എത്തിയപ്പോൾ മകൾ മാളവിക മോഡലിംഗ് രംഗത്താണ് സജീവമാകുന്നത്.

Story highlights- jayaram parvathy train journey