ഓസ്‌ലറിൽ മമ്മൂട്ടിയെ ഉറപ്പിക്കാമോ..? ആരാധകർ പറയുന്നത് ഇങ്ങനെ; പ്രതീക്ഷയോടെ ചിത്രം തിയേറ്ററിലേക്ക്..!

January 10, 2024

2024-ന്റെ തുടക്കത്തില്‍ പ്രേക്ഷകര്‍ ഏറെ കാത്തിരുന്ന ചിത്രമായ അബ്രഹാം ഓസ്‌ലര്‍ നാളെ തിയേറ്ററിലെത്തുകയാണ്. അഞ്ചാം പാതിര എന്ന സൂപ്പര്‍ ഹിറ്റ് ക്രൈം ത്രില്ലര്‍ ചിത്രത്തിന് ശേഷം മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ഈ ചിത്രത്തിലൂടെ ജയറാം മികച്ച തിരിച്ചുവരവിന് ഒരുങ്ങുകയാണെന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. ( Fans found Mammootty’s presence in Jayaram movie Ozler )

ജയറാം- മിഥുന്‍ മാനുവല്‍ കൂട്ടുകെട്ടിനൊപ്പം മമ്മൂട്ടിയാണ് ഈ സിനിമയെ വലിയ രീതിയില്‍ സ്വാധീനിച്ചിട്ടുള്ളത്. ചിത്രത്തില്‍ മമ്മൂട്ടി അതിഥി വേഷത്തില്‍ എത്തുമെന്ന തരത്തിലുള്ള വാര്‍ത്തകള്‍ ഏറെക്കാലമായി സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. ഇ വാര്‍ത്തകള്‍ ശരിവയ്ക്കുന്നതാണ് എന്ന തരത്തിലുള്ള സൂചനകള്‍ ട്രെയിലറില്‍ തന്നെ കാണാനാകുന്നുണ്ട്. മെഡിക്കല്‍

ഏറെ ദുരൂഹതകളും, സസ്‌പെന്‍സുകളും ഫ്ളാഷ്ബാക്കുകളും നിറഞ്ഞ ഒരു മെഡിക്കല്‍ ത്രില്ലറാണ് ‘അബ്രഹാം ഒസ്ലര്‍’. ഒരു സീരിയല്‍ കില്ലറുടെ സാന്നിധ്യവും ട്രെയിലര്‍ കാണുന്നതോടെ വ്യക്തമായിട്ടുണ്ട്. അതിലുപരി ട്രെയിലറിന്റെ അവസാന ഭാഗത്ത് ‘ഡെവിള്‍സ് ഓള്‍ട്ടര്‍നേറ്റിവ്’ എന്ന ഡയലോഗ് പറയുന്നത് മമ്മൂട്ടിയാണ് എന്നത് വ്യക്തമാണ്. ഓസ്‌ലര്‍ ചിത്രീകരണത്തിനായി മമ്മൂട്ടി എത്തിയ സമയത്തൊരു ഫോട്ടോ പുറത്തുവന്നിരുന്നു. അതേ ലുക്കിലൊരു കഥാപാത്രത്തെയും ട്രെയിലറില്‍ കാണിക്കുന്നുണ്ട്. ഒരു ഡോക്ടറുടെ വേഷമാണെന്നാണ് സൂചന.

Read Also : “14 വർഷമായി അത്താഴം കഴിച്ചിട്ട്”; ആരോഗ്യ രഹസ്യം വെളിപ്പെടുത്തി മനോജ് ബാജ്‌പേയ്!

മമ്മൂട്ടിയെ റോളിനെക്കുറിച്ച് പ്രൊമോഷന്‍ സമയത്ത് ചോദ്യങ്ങളുയര്‍ന്നിരുന്നെങ്കിലും അണിയറ പ്രവര്‍ത്തകര്‍ വ്യക്തമായ ഉത്തരം നല്‍കാതെ ഒഴിഞ്ഞുമാറുകയായിരുന്നു. എന്നാല്‍ മമ്മൂട്ടിയുടെ പിആര്‍ഒ റോബര്‍ട്ട് കുര്യാക്കോസ് ഓസ്‌ലറിന്റെ പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചതോടെ മമ്മൂട്ടിയുടെ സാന്നിധ്യം ഉറപ്പിക്കുകയാണ്. ഏതായാലും ഈ സംശയങ്ങള്‍ക്കെല്ലാം നാളെ ഉത്തരം കിട്ടുമെന്ന് ഉറപ്പാണ്. കണക്കുകൂട്ടലുകള്‍ എല്ലാം ശരിയായി വന്നാല്‍ മികച്ചൊരു ക്രൈം ത്രില്ലര്‍ അനുഭവം തന്നെയായിരിക്കും ഓസ്‌ലര്‍ ആരാധകര്‍ക്ക് സമ്മാനിക്കുക.

Story highlights : Fans found Mammootty’s presence in Jayaram movie Ozler