ഷെയ്ന്റെ ‘വലിയ പെരുന്നാൾ’ ഒരുങ്ങുന്നു; മോഷൻ പോസ്റ്റർ പുറത്തുവിട്ട് ധനുഷ്
ലാളിത്യവും നിഷ്കളങ്ക പുഞ്ചിരിയും കൊണ്ട് മലയാളി പ്രേക്ഷകർക്കിടയിൽ ശ്രദ്ധനേടിയ താരമാണ് ഷെയ്ൻ നിഗം. കുറഞ്ഞ കാലയളവിനുളിൽ മികവുറ്റ കഥാപാത്രങ്ങളിലൂടെ മലയാളി മനസ്സിൽ ഇടം നേടിയ താരത്തിന്റെ അഭിനയമികവ് എടുത്തുപറയേണ്ടതുതന്നെയാണ്. താരത്തിന്റെ പുതിയ ചിത്രത്തിന്റെ വിശേഷങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ നിറയുന്നത്. ഷെയ്ന് പ്രധാന കഥാപാത്രമായി എത്തുന്ന ‘വലിയ പെരുന്നാൾ’ എന്ന ചിത്രത്തിന്റെ മോഷൻ പോസ്റ്റർ പങ്കുവച്ചിരിക്കുകയാണ് തമിഴ് താരം ധനുഷ്.
Happy to launch the official poster of VALIYAPERUNNAL https://t.co/cVSVftBWgJ wishes to @anwar76rasheed #dimaldennis @vivekharshan @rexvijayan #shanenigam #monisharajeev and team #VALIYAPERUNNAL. #festivalofsacrifice https://t.co/mJqCNKDlmi pic.twitter.com/XCxmCF2N84
— Dhanush (@dhanushkraja) August 23, 2019
നവാഗതനായ ഡിമൽ ഡെന്നീസ് സംവിധാനം നിർവഹിക്കുന്ന ചിത്രം ഒക്ടോബറിൽ റിലീസ് ചെയ്യും. ഫെസ്റ്റിവൽ ഓഫ് സാക്രിഫൈസ് എന്ന ടാഗ് ലൈനോടുകൂടിയാണ് ചിത്രം പുറത്തിറങ്ങുന്നത്. അൻവർ റഷീദ് അവതരിപ്പിക്കുന്ന ചിത്രം നിർമ്മിക്കുന്നത് മാജിക് മൗണ്ടൻ സിനിമാസാണ്. ഷെയ്ൻ നിഗത്തിനൊപ്പം സൗബിൻ സാഹിർ, ജോജു എന്നിവരും ചിത്രത്തിൽ എത്തുന്നുണ്ട്. ഹിമിക ബോസാണ് വലിയ പെരുന്നാളിൽ ഷെയ്ന്റെ നായികയായി എത്തുന്നത്. ഡിമലും തസ്ലിഖ് സലാമുമാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.
അതേസമയം ഇഷ്കാണ് ഷെയ്ന് നിഗത്തിന്റേതായി അവസാനമായി വെള്ളിത്തിരയിൽ എത്തിയ ചിത്രം. കഥാപാത്രത്തെ പൂർണമായും ഉൾക്കൊണ്ട് സിനിമയിൽ ജീവിക്കുന്ന യുവതാരങ്ങളിൽ ഒരാളാണ് ഷെയ്ൻ നിഗം. കുറഞ്ഞ ചിത്രത്തിലൂടെത്തന്നെ മികച്ച പ്രകടനം കാഴ്ച്ചവെച്ച് മലയാളികളുടെ പ്രിയപ്പെട്ട നായകനായി മാറിയ ഷെയ്ൻ, സച്ചിദാനന്ദൻ എന്ന ചെറുപ്പക്കാരനായി എത്തി, അവിശ്വസനീയമാം വിധം അഭിനയിച്ച ചിത്രമാണ് നവാഗതനായ അനുരാജ് മനോഹർ സംവിധാനം ചെയ്ത ഇഷ്ക്.