വീര്യം ചോരാതെ വീരാട്; സ്വന്തം പേരിൽ ഒരു റെക്കോർഡ് കൂടി, ഒരു ദശാബ്ദത്തിൽ അടിച്ചുകൂട്ടിയത് 20000 റൺസ്
റെക്കോർഡ് തിളക്കത്തിൽ ഇന്ത്യൻ നായകൻ വീരാട് കോലി. ഒരു ദശാബ്ദത്തില്‍ ക്രിക്കറ്റില്‍ 20000 റണ്‍സ് പൂര്‍ത്തിയാക്കുന്ന ആദ്യ താരമായിരിക്കുകയാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വീരാട് കോലി. 2010 മുതല്‍ ഇതുവരെ ക്രിക്കറ്റിലെ മൂന്ന് ഫോര്‍മാറ്റിലുമായി 20018 റണ്‍സാണ് കോലി സ്വന്തമാക്കിയത്. എന്നാൽ കരിയറിലെ കോലിയുടെ ആകെ റൺ വേട്ട 20502 റൺസാണ്. വിൻഡീസിനെതിരെ നടന്ന മൂന്നാം ഏകദിനത്തിലൂടെയാണ് 20000 റണ്‍സ് പൂര്‍ത്തിയാക്കുന്ന ആദ്യ താരമെന്ന നേട്ടം കോലി കൈവരിച്ചത്.
18962 റൺസുമായി മുൻ ഓസീസ് ക്യാപ്റ്റൻ റിക്കി പോണ്ടിങ്ങാണ് പട്ടികയിൽ രണ്ടാം സ്ഥാനത്തുള്ളത്. മൂന്നാം സ്ഥാനത്ത് ദക്ഷിണാഫ്രിക്കയുടെ മുൻ ഓൾറൗണ്ടർ ജാക്കസ് കാലിസാണുള്ളത്. 16777 റൺസാണ് ജാക്കസിന്റെ സമ്പാദ്യം. ശ്രീലങ്കന്‍ താരം മഹേള ജയവർധന 16304 റൺസുമായി നാലാം സ്ഥാനത്തും, കുമാർ സംഗക്കാര 15999 റൺസുമായി അഞ്ചും സ്ഥാനത്തും നിലയുറപ്പിച്ചിട്ടുണ്ട്. എന്നാൽ കോലിക്ക് ശേഷം ഈ പട്ടികയിൽ ഇടം നേടിയ ഇന്ത്യൻ താരം സച്ചിൻ തെണ്ടുൽക്കറാണ്. 15962 റൺസാണ് ഒരു ദശാബ്ദത്തിൽ സച്ചിൻ കരസ്ഥമാക്കിയത്.
King for a reason ??#TeamIndia take the ODI series 2-0 ???? #WIvIND pic.twitter.com/Wr8tZJO5e1
— BCCI (@BCCI) August 14, 2019