വില്ലനായി വിജയ് സേതുപതി; പുതിയ ചിത്രം ഒരുങ്ങുന്നു

August 22, 2019

ഇന്ത്യൻ സിനിമ ലോകത്ത് തന്നെ നിരവധി ആരാധകരുള്ള താരമാണ് മക്കൾ സെൽവൻ വിജയ് സേതുപതി. അഭിനയമികവുകൊണ്ടും കഥാപാത്രങ്ങളിലെ വിത്യസ്തത കൊണ്ടും തൊട്ടതെല്ലാം പൊന്നാക്കുന്ന നടനാണ് വിജയ് സേതുപതി. ‘കഥാപാത്രങ്ങളിൽ പുതുമ തേടുന്ന താരം’ എന്ന പേരും അദ്ദേഹത്തിന് ആരാധകർ ചാർത്തികൊടുത്തിട്ടുണ്ട്.

ഇപ്പോഴിതാ വിജയ് സേതുപതി വില്ലനായി എത്തുന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ വിശേഷങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. ‘ഉപ്പെണ്ണ’ എന്ന തെലുങ്ക് ചിത്രത്തിലാണ് വിജയ് സേതുപതി വില്ലനായി എത്തുന്നത്. നവാഗതനായ ബുച്ചി ബാബു സനയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കൃതി  ഷെട്ടിയാണ് ചിത്രത്തിലെ നായിക. കൃതിയുടെ അച്ഛന്റെ വേഷത്തിലാണ് വിജയ് സേതുപതി എത്തുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ് ഹൈദരാബാദിൽ ആരംഭിച്ചുകഴിഞ്ഞു. മൈത്രി മൂവി മേക്കേഴ്‌സാണ് ചിത്രം നിർമ്മിക്കുന്നത്.

വിജയ് സേതുപതി അഭിനയിക്കുന്ന രണ്ടാമത്തെ തെലുങ്ക് ചിത്രമാണ് ഉപ്പെണ്ണ. ‘സൈറ നരസിംഹ റെഡ്‌ഡി’യാണ് വിജയ് സേതുപതി അഭിനയിച്ച ആദ്യ തെലുങ്ക് ചിത്രം. ചിത്രം റിലീസിനൊരുങ്ങുകയാണ്. ചിരഞ്ജീവി പ്രധാന കഥാപാത്രമായി എത്തുന്ന സൈറ നരസിംഹ റെഡ്‌ഡിയിൽ രായൽസീമയിലെ സ്വാതന്ത്ര സമര സേനാനിയായ ഉയ്യാലവാട നരസിംഹ റെഡ്‌ഡി എന്ന കഥാപാത്രത്തെയാണ് ചിരഞ്ജീവി അവതരിപ്പിക്കുന്നത്. ചിരഞ്ജീവിയുടെ ഗുരുവിന്റെ വേഷത്തിൽ  അമിതാഭ് ബച്ചനും എത്തുന്നുണ്ട്.

Read also: തണ്ണീർ മത്തൻ ടീം വീണ്ടും ഒന്നിക്കുന്നു; സംവിധായകനും നായകനും ആകാൻ ഒരുങ്ങി ജോയ്സൺ 

സുരീന്ദർ റെഡ്ഢി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നയൻ താര, ജഗപതി ബാബു, കിച്ചാ സുദീപ് എന്നിവരും പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നുണ്ട്. ചിത്രം തെലുങ്ക്, തമിഴ്, മലയാളം, കന്നട എന്നീ ഭാഷകളിലും റിലീസ് ചെയ്യും.