25 വിത്യസ്ത ഗെറ്റപ്പുകളില്‍ വിക്രം; പുതിയ ചിത്രം ഒരുങ്ങുന്നു

August 2, 2019

തമിഴകത്ത് മാത്രമല്ല തെന്നിന്ത്യ ഒട്ടാകെ ആരാധകരുണ്ട് ചിയാന്‍ വിക്രമിന്. വെള്ളിത്തിരയിലെ അഭിനയ വിസ്മയങ്ങള്‍ക്കൊപ്പംതന്നെ പലപ്പോഴും ആരാധകരോടുള്ള താരത്തിന്റെ ഇടപെടലുകളും സാമൂഹ്യമാധ്യമങ്ങളില്‍ ശ്രദ്ധ നേടാറുണ്ട്. പലപ്പോഴും ചലച്ചിത്രലോകത്ത് വേഷപ്പകര്‍ച്ചകൊണ്ട് പ്രേക്ഷകരെ അതിശയിപ്പിക്കുന്ന താരമാണ് വിക്രം. ഏതൊരു കഥാപാത്രത്തെയും അതിന്റെ പൂര്‍ണ്ണതയില്‍ വിക്രം അവതരിപ്പിക്കുന്നു. വേഷപ്പകര്‍ച്ചകൊണ്ട് പ്രേക്ഷകരെ അതിശയിപ്പിക്കാന്‍ താരം കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രം ഒരുങ്ങുന്നു. ഇത്തവണ ഒന്നും രണ്ടും വേഷപ്പകര്‍ച്ചകള്‍ അല്ല, മറിച്ച് 25 വിത്യസ്ത വേഷങ്ങളിലാണ് താരം ഈ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുക. വിക്രമിന്റെ വിത്യസ്ത ഗെറ്റപ്പുകളെ സൂചിപ്പിക്കുന്നതാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും.

അജയ് ജ്ഞാനമുത്തു സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രമാണിത്. പ്രിയ ഭവാനി ശങ്കറും ചിത്രത്തില്‍ പ്രധാന കഥാപാത്രമായെത്തുന്നുണ്ട്. അതേസമയം ചിത്രത്തിന്റെ പേര് പുറത്തെത്തിയിട്ടില്ല. വിക്രമിന്റെ 58-ാമത്തെ ചിത്രം എന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്. 7 സ്‌ക്രീന്‍ സ്റ്റുഡിയോസും വയാകോം 18 സ്റ്റുഡിയോസും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. സംഗീത മാന്ത്രികന്‍ ഏആര്‍ റഹ്മാനാണ് ഈ ചിത്രത്തിനു വേണ്ടി സംഗീതമൊരുക്കുന്നത്. 2020-ല്‍ ചിത്രം തീയറ്ററുകളിലെത്തും എന്നാണ് സൂചന.

Read more:“ആദ്യം ചെയ്ത സീന്‍ തുടക്കംതന്നെ ഞാന്‍ സീനാക്കി”; സെറ്റിലെ വിശേഷങ്ങള്‍ പങ്കുവച്ച് ‘തണ്ണീര്‍മത്തന്‍ ദിനങ്ങളി’ലെ സ്റ്റെഫി

അതേസമയം തീയറ്ററുകളില്‍ മികച്ച പ്രതികരണം നേടുകയാണ് വിക്രം കേന്ദ്ര കഥാപാത്രമായെത്തുന്ന കദരം കൊണ്ടേന്‍ എന്ന ചിത്രം. കമല്‍ഹാസനും വിക്രമും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. കമല്‍ഹാസനാണ് ചിത്രത്തിന്റെ നിര്‍മ്മാണം നിര്‍വ്വഹിക്കുന്നത്. രാജ്കമല്‍ പ്രൊഡക്ഷന്‍സിന്റെ ബാനറിലാണ് നിര്‍മ്മാണം. രാജേഷ് എം സെല്‍വയാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. തികച്ചും വിത്യസ്തമായ ഗെറ്റപ്പിലാണ് വിക്രം ചിത്രത്തിലെത്തുന്നത്. വിക്രമിന്റെ 56ാമത്തെ ചിത്രമാണ് ‘കദരം കൊണ്ടന്‍’. രാജ് കമല്‍ പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന 45-ാമത്തെ ചിത്രവും.