വിനീത് ശ്രീനിവാസന്റെ ശബ്ദമാധുര്യത്തിൽ ഒരു മനോഹര പ്രണയഗാനം; ഏറ്റെടുത്ത് സോഷ്യൽ മീഡിയ

August 3, 2019

പാട്ട്‌ പ്രേമികള്‍ക്കിടയില്‍ ശ്രദ്ധേയമാവുകയാണ് ഒരു ആൽബം. മനോഹരമായ ഈ  പ്രണയഗാനവുമായി എത്തുന്നത് വിനീത് ശ്രീനിവാസനാണ്.. ‘മിഴിയിൽ നിറയും മൗനം’ എന്ന മനോഹര പ്രണയഗാനം ഇതിനോടകം യൂട്യൂബ് ട്രെൻഡിങ് ലിസ്റ്റിൽ എത്തിക്കഴിഞ്ഞു. പ്രണയത്തിന്റെ നനുത്ത സ്പർശവുമായി എത്തിയ  ഈ ആൽബത്തിന്റെ സംവിധാനവും രചനയും നിർവഹിച്ചിരിക്കുന്നത് ആകാശ് ബാലകൃഷ്ണനാണ്. ആൽബത്തിൽ അഭിനയിച്ചിരിക്കുന്നത് ശ്രീക്കുട്ടി, അഞ്ജന മേനോൻ, ഫൈഹാൻ എന്നിവരാണ്.

പ്രണയം പ്രമേയമാക്കി ഒരുക്കിയിരിക്കുന്ന മ്യൂസിക്  ആല്‍ബത്തിന്റെ ദൃശ്യാവിഷ്‌കാരവും ഏറെ മനോഹരമാണ്. ഈ പ്രണയഗാനത്തിന്റെ വരികൾ ഒരുക്കിയിരിക്കുന്നത് ഗായത്രി കെ ബിയാണ്. ധനുഷ് എം എച്ച് ഈണം നൽകിയ ഗാനം നിർമ്മിച്ചിരിക്കുന്നത് സഞ്ജയ് കെ പിയാണ്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ഗാനം ഇതിനോടകം രണ്ടര ലക്ഷത്തിലധികം ആളുകളാണ് കണ്ടിരിക്കുന്നത്.

നടനും സംവിധായകനും ഗായകനുമായെല്ലാം വെള്ളിത്തിരയിലെ നിറസാന്നിധ്യമാണ് വിനീത് ശ്രീനിവാസന്‍. അതേസമയം വിനീത് ശ്രീനിവാസൻ പ്രധാന കഥാപാത്രമായി വെള്ളിത്തിരയിൽ എത്തിയ ചിത്രമാണ് തണ്ണീർമത്തൻ ദിനങ്ങൾ. മികച്ച പ്രേക്ഷക സ്വീകാര്യത നേടിയ ചിത്രത്തിൽ അധ്യാപകനായാണ് വിനീത് എത്തിയത്. മാത്യു തോമസ്, അനശ്വര എന്നിവരും ചിത്രത്തിൽ മുഖ്യ കഥാപാത്രങ്ങളായി വേഷമിടുന്നുണ്ട്.

Read also‘ഫ്രീക്ക് ലുക്ക് ആദ്യം കാണിച്ചത് മമ്മൂക്കയെ; അദ്ദേഹം നൽകിയത് രസകരമായ മറുപടി’, ജയറാം..

സംവിധായകൻ ഗിരീഷ് എ ഡിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. സ്‌കൂള്‍ പശ്ചാത്തലമാക്കി ഒരുക്കിയിട്ടുള്ള ചിത്രം പ്രേക്ഷകരെ സ്കൂൾ കാലഘട്ടത്തിന്റെ മനോഹര ഓർമ്മകളിലേക്ക് എത്തിക്കുന്ന ഒരു കൊച്ചു ചിത്രമാണ്. പ്ലാൻ ജെ സ്റ്റുഡിയോസ് ഷെബിൻ ബെക്കർ പ്രൊഡക്ഷൻസ് എന്നിവയുടെ ബാനറിൽ ജോമോൻ ടി ജോൺ, ഷെബിൻ ബെക്കർ, ഷമീർ മുഹമ്മദ്‌ എന്നിവർ ചേർന്നാണ് ചിത്രം നിര്മ്മിച്ചിരിക്കുന്നത്.