മലയാളത്തിന് ഇത് അഭിമാനനിമിഷം; വെനീസ് ചലച്ചിത്ര മേളയില്‍ ചോല, വീഡിയോ
മലയാള സിനിമയ്ക്ക് ഇത് അഭിമാനത്തിന്റെ നിമിഷമാണ്. പ്രശസ്തമായ വെനീസ് അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ ഇടം നേടിയിരിക്കുകയാണ് സനല്‍ കുമാര്‍ ശശിധരന് സംവിധാനം നിര്‍വ്വഹിച്ച ‘ചോല’. ചിത്രത്തിന്റെ പ്രദർശനം കാണാൻ സനൽ കുമാർ ശശിധരൻ, ജോജു ജോർജ്, നിമിഷ സജയൻ, സിജോ വടക്കൻ , അഖിൽ വിശ്വനാഥ് തുടങ്ങി ചിത്രത്തിന്റെ അണിയറ പ്രവർത്തകർ വെനീസിൽ എത്തിയപ്പോഴുള്ള സുന്ദര നിമിഷങ്ങൾ ആരാധകർക്കായി പങ്കുവച്ചിരിക്കുകയാണ് നടൻ ജോജു ജോർജ്.
വേദിയിൽ മുണ്ടുടുത്താണ് ജോജു എത്തിയതെന്നുള്ളതാണ് ഏറെ ശ്രദ്ധേയം. നിറഞ്ഞ ആവേശത്തോടെയാണ് ജോജുവിനെ ചലച്ചിത്രമേളയിൽ ആരാധകർ സ്വീകരിച്ചതും. ചിത്രത്തിന്റെ ആദ്യ പ്രദർശനമാണ് ചലച്ചിത്ര മേളയിൽ നടന്നത്.
നിമിഷ സജയനെയും ജോജു ജോര്‍ജ്ജിനെയും സംസ്ഥാന അവാര്‍ഡിന് അര്‍ഹരാക്കിയതില്‍ ഈ ചിത്രം വഹിച്ച പങ്ക് ചെറുതല്ല. സെപ്റ്റംബര്‍ ഏഴ് വരെയാണ് വെനീസ് അന്താരാഷ്ട്ര ചലച്ചിത്രോത്സവം. മേളയില്‍ ഒറിസോണ്ടി മത്സര വിഭാഗത്തിലാണ് ചോല പ്രദര്‍ശിപ്പിക്കുന്നത്. ലോക സിനിമയിലെ പുത്തന്‍ ട്രെന്‍ഡുകളെ പരിചയപ്പെടുത്തുന്ന മത്സര വിഭാഗമാണ് ഒറിസോണ്ടി. അതേസമയം ഈ വിഭാഗത്തില്‍ ഇടം നേടിയ ഏക ഇന്ത്യന്‍ സിനിമകൂടിയാണ് ചോല.
Read more: ”എന്താ ചിരിക്കാത്തെ…”; സൗബിന്റെ ‘വികൃതി’ ടീസര്‍
അതേസമയം വെനീസ് ചലച്ചിത്ര മേളയിൽ പ്രദര്പ്പിക്കുന്നതിന് ചിത്രത്തിന് അവസരം നൽകിയതിന്റെ സന്തോഷത്തിൽ സനൽ കുമാർ ശശിധരൻ ഫേസ്ബുക്കിൽ കുറിച്ച വാക്കുകളും ഏറെ ശ്രദ്ധേയമായിരുന്നു. ‘കുഞ്ഞുകുഞ്ഞു ചുവടുകള്‍ വെച്ചാണ് ഇപ്പോഴും നടക്കുന്നത്.. വലിയ കൊമ്പുകള്‍ കാണുമ്പോള്‍ പറന്നുചെന്നിരിക്കാന്‍ തോന്നുമെങ്കിലും തൂവലിന് ബലം പോരാ എന്നൊരു പിന്‍വലിയലാണ് ഇപ്പോഴും.. കുഞ്ഞു കുഞ്ഞു ചുവടുകള്‍ കൊണ്ടാണ് ചോലയും നടന്നു തീര്‍ത്തത്.. അത് വെനീസിലേക്ക് പോകുന്നു എന്നത് ഒരു വലിയ സന്തോഷമാണ്.. വളരെ വലിയ സന്തോഷം ..’ ചോലയുടെ സംവിധായകനായ സനല്‍കുമാര്‍ ശശിധരന് നേരത്തെ ഫെയ്സ്ബുക്കില്‍ കുറിച്ചു.