അന്ധത മറന്ന് പാടി, സോഷ്യല്‍മീഡിയ ഏറ്റെടുത്തു; അനന്യ ഇനി സിനിമയിലേയ്ക്ക്
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യല്‍മീഡിയയില്‍ ആകെ നിറഞ്ഞ് നിന്നത് അനന്യ എന്ന കൊച്ചുമിടുക്കിയുടെ പാട്ടാണ്. കണ്ണുകള്‍ക്ക് കാഴ്ചയില്ലെങ്കിലും വര്‍ണ്ണനകള്‍ക്കും വാക്കുകള്‍ക്കും അതീതമായി അത്രമേല്‍ മനോഹരമായിട്ടാണ് അനന്യ പാടിയത്. സോഷ്യല്‍മീഡിയ ഒന്നാകെ ഏറ്റെടുത്തു അനന്യയുടെ പാട്ട്….
അനന്യ ഇനി സിനിമയില്‍ പാടും. പ്രജേഷ് സെന്‍ – ജയസൂര്യ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന പുതിയ ചിത്രത്തിലാണ് അനന്യ പാടാന്‍ ഒരുങ്ങുന്നത്. ബിജിബാലാണ് ഈ ചിത്രത്തിലെ സംഗീത സംവിധായകന്. അതേസമയം അനന്യയുടെ സ്വപ്നം സാക്ഷാത്കരിക്കുന്നതിന്റെ ഭാഗമാകാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്ന് ചിത്രത്തിന്റെ സംവിധായകനായ പ്രജേഷ് സെന്‍ പറഞ്ഞു. മനോരമ ന്യൂസ് ഡോട് കോമിന് നല്കിയ അഭിമുഖത്തിലാണ് സംവിധായകന് ഇക്കാര്യം വ്യക്തമാക്കിയത്.
നീ മുകിലോ… എന്നു തുടങ്ങുന്ന ഗാനം ആലപിച്ചാണ് അനന്യ സോഷ്യല്‍മീഡിയയുടെ ഹൃദയം കവര്‍ന്നത്. അടുത്തിടെ തീയറ്ററുകളിലെത്തിയ ‘ഉയരെ’ എന്ന ചിത്രത്തിലേതാണ് ഈ ഗാനം. പാര്‍വ്വതി കേന്ദ്ര കഥാപാത്രമായെത്തുന്ന ചിത്രമാണ് ഉയരെ. പാര്‍വ്വതിക്കൊപ്പം ആസിഫ് അലിയും ടൊവിനോയും ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമായെത്തുന്നുണ്ട്. പല്ലവി എന്ന കഥാപാത്രമായാണ് ഉയരെയില്‍ പാര്‍വ്വതി വേഷമിടുന്നത്. നവാഗതനായ മനു അശോകനാണ് ചിത്രത്തിന്റെ സംവിധാനം. ബോബി സഞ്ജയ് ആണ് ഉയരെ എന്ന ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്.
Read more:‘ഞാന്‍ മരിച്ചു, എനിക്ക് ലീവ് അനുവദിക്കണം’; കൗതുകമായി വിദ്യാര്‍ത്ഥിയുടെ ലീവ് ലെറ്റര്‍
നീ മുകിലോ എന്ന മനോഹര പ്രണയഗാനത്തിന്റെ വരികള്‍ എഴുതിയിരിക്കുന്നത് റഫീഖ് അഹമ്മദാണ്. വിജയ് യേശുദാസും സിത്താരയും ചേര്‍ന്നാണ് സിനിമയില്‍ ഈ ഗാനം ആലപിച്ചിരിക്കുന്നത്. ഏപ്രില്‍ 25 നാണ് ഉയരെ തീയറ്ററുകളിലെത്തിയത്.
അതേസമയം നിരവധി പേര്‍ക്ക് അവസരങ്ങളുടെ പുതിയ വാതായനങ്ങള്‍ തുറക്കുകയാണ് സാമൂഹ്യമാധ്യമങ്ങള്‍. അടുത്തിടെ റെയില്‍വേ പ്ലാറ്റ് ഫോമിലിരുന്ന് പാട്ടുപാടിയ രാണു മൊണ്ടാലിനെയും സാമൂഹ്യ മാധ്യമങ്ങള്‍ ഏറ്റെടുത്തിരുന്നു. രാണുവിന്റെ പാട്ട് വൈറലായതോടെ നിരവധി അവസരങ്ങള്‍ രാണുവിനും ലഭിയ്ക്കുന്നുണ്ട്.