ഭയാനകമായ ആ ഭീകരദൃശ്യങ്ങള്‍ ബഹിരാകാശത്തിരുന്ന് അവര്‍ കണ്ടു, ചിത്രങ്ങള്‍ പകര്‍ത്തി
ഡോറിയാന്‍ ചുഴലിക്കാറ്റിന്റെ ഭീകരദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ ശ്രദ്ധേയമാകുന്നു. ബഹാമസ് നേരിട്ടതില്‍ ഏറ്റവും ശക്തമായ ചുഴലിക്കാറ്റാണ് ഡോറിയന്‍. അമേരിക്കന്‍ ഐക്യനാടുകളില്‍ കനത്ത നാശമാണ് ഡോറിയന്‍ ചുഴലിക്കാറ്റ് വിതച്ചത്. ഗ്രാന്‍ഡ് ബഹാമ, ഗ്രേറ്റ അബാകോ ദ്വീപുകളിലെ പതിനായിരക്കണക്കിന് വീടുകള്‍ ഡോറിയാന്‍ തകര്‍ത്തു. ഫ്ളോറിഡയിലാണ് ഡോറിയാൻ ചുഴലിക്കാറ്റിന്റെ താണ്ഡവം.
ഡോറിയാന്‍ ചുഴലിക്കാറ്റിന്റെ ഭീകര ദൃശ്യങ്ങള്‍ സ്പേസ് സ്റ്റേഷനിലുള്ളവര്‍ മുകളിലിരുന്നു കണ്ടു. ആ ഭയാനക ചിത്രങ്ങളെല്ലാം അവര്‍ പകര്‍ത്തി. ഇന്റര്‍നാഷ്ണല്‍ സ്പേസ് സ്റ്റേഷനിലിരുന്നാണ് ഡോറിയാന്റെ വഴിയും ശക്തിയുമൊക്കെ നിരീക്ഷിച്ച് കൃത്യമായ വിവരങ്ങള്‍ ഭൂമിയിലേയ്ക്ക് കൈമാറുന്നത്.
Read more:നറുക്കെടുപ്പില്‍ ഭാര്യയെ വിജയിയാക്കി; സുപ്രിയയെ ട്രോളി പൃഥ്വിരാജ്: ചിരി വീഡിയോ
സ്പേസ് സ്റ്റേഷനില്‍ നിന്നും പകര്‍ത്തിയ ഡോറിയാന്‍ ചുഴലിക്കാറ്റിന്റെ ദൃശ്യങ്ങള്‍ സ്പേസ് സ്റ്റേഷനിലെ താമസക്കാര്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവയ്ക്കുന്നുണ്ട്. ഭൂമിയില്‍ നിന്നും ഏകദേശം 400 കിലോമീറ്റര്‍ അകലെ നിന്നുമാണ് ഡോറിയാന്റെ ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്.
#HurricaneDorian as seen from @Space_Station earlier today. Hoping everyone in its path stays safe. pic.twitter.com/6vejLDPJHF
— Christina H Koch (@Astro_Christina) September 2, 2019
ബഹിരാകാശ യാത്രികരായ ലൂക് പര്‍മീറ്റാനോ, ക്രിസ്റ്റീന കോച്ച് എന്നിവരാണ് അമ്പരപ്പിക്കുന്ന ഈ ഭീകരക്കാഴ്ചയുടെ ചിത്രങ്ങള്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ പങ്കുവച്ചത്. നാസയുടെ ചില സാറ്റ്ലൈറ്റുകളും ഡോറിയാനെ കുറിച്ചുള്ള വിവരങ്ങള്‍ കൈമാറുന്നുണ്ട്.
വീഡിയോ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Zoom dentro la tempesta Dorian.
Zoom into tropical storm Dorian. #MissionBeyond pic.twitter.com/Wy5BhegmpS— Luca Parmitano (@astro_luca) September 1, 2019