70 ഡിഗ്രി സെല്‍ഷ്യസ് താപനില; അത്ഭുതപ്പെടുത്തി ഈ തിളയ്ക്കുന്ന തടാകം: വീഡിയോ
‘തിളയ്ക്കുന്ന തടാകം’ എന്ന് കേള്‍ക്കുമ്പോള്‍ തന്നെ കൗതുകം തോന്നിയേക്കാം. തലവാചകം വായിച്ച് നെറ്റി ചുളിയ്ക്കേണ്ട. തിളയ്ക്കുന്ന ഒരു താടകമുണ്ട്. ഹലേമ ഉമാവു എന്നാണ് ഈ തിളയ്ക്കുന്ന തടാകത്തിന്റെ പേര്. ഹവായ് ദ്വീപിലെ കിലോയ എന്ന അഗ്നിപര്‍വ്വത മുഖത്താണ് തിളയ്ക്കുന്ന തടാകം നിലകൊള്ളുന്നത്.
നിര്‍ജീവമാണ് കിലോയ എന്ന അഗ്നിപര്‍വ്വതം. സാധാരണ അഗ്നിപര്‍വ്വതങ്ങള്‍ നിര്ജീവമാകുമ്പോള് അഗ്നിപര്‍വ്വതത്തിന്റെ മുഖഭാഗങ്ങളില്‍ ഗര്‍ത്തങ്ങള്‍ രൂപപ്പെടാറുണ്ട്. ഇത്തരത്തിലുണ്ടായ ഒരു ഗര്‍ത്തമാണ് ഹലേമ ഉമാവു തടാകം രൂപംകൊള്ളാന്‍ ഇടയായത്.
Read more: നഖം വെട്ടാതിരിക്കാന് തലകറക്കം അഭിനയിച്ച് നായ: ചിരി വീഡിയോ
എന്നാല്‍ ഈ തടാകം തിളയ്ക്കുന്നു എന്നതാണ് ഏറെ കൗതുകം. അഗ്നിപര്വ്വതത്തിനടിയിലെ ചൂടു കൊണ്ടാകാം ഈ തടാകം തിളയ്ക്കുന്നതെന്നാണ് ഗവേഷകരുടെ നിഗമനം. ഹലേമ ഉമാവു തടാകത്തെ ശ്രദ്ധേയമാക്കുന്നത് മറ്റൊരു വസ്തുത കൂടിയാണ്. മുന്‍വര്‍ഷത്തേക്കാള്‍ ഈ തടാകത്തിന്റെ വിസ്തൃതി വിപുലപ്പെടുന്നുണ്ട്. തിളച്ച് ആവിയായി പോകുന്നതിനിടയിലും തടാകം ഇത്തരത്തില്‍ വളരണമെങ്കില്‍ അതിന് മറ്റൊരു കാരണം കൂടി ഉണ്ടാകണം. ഒരു പക്ഷെ ജലസ്രോതസ്സായിരിക്കാം. എന്നാല്‍ ഇതേക്കുറിച്ച് കൂടുതലൊന്നും കണ്ടെത്താന്‍ ഗവേഷകര്‍ക്ക് സാധിച്ചിട്ടില്ല.
ഇളം പച്ച നിറമാണ് ഈ തടാകത്തിന്. ഹലേമ ഉമാവു തടാകം രൂപപ്പെട്ടിട്ട് അധികനാള്‍ ആയിട്ടില്ലെന്നാണ് ഗവേഷകര്‍ നല്കുന്ന വിശദീകരണം. ലിഡാര്‍ സാങ്കേതിക വിദ്യ ഉപേയോഗിച്ച് നടത്തിയ ഭൗമസര്വ്വേയിലാണ് തിളയ്ക്കുന്ന ഈ തടാകം ഗവേഷകരുടെ ശ്രദ്ധയില്‍പ്പെട്ടത്. തുടക്കത്തില്‍ രണ്ട് വിത്യസ്ത ചെറു കുളങ്ങളായാണ് കാണപ്പെട്ടതെങ്കിലും ഇപ്പോള്‍ ഇവ രണ്ടും ഒന്നായിക്കഴിഞ്ഞിരിക്കുന്നു.