ചുറ്റിനും ചെന്നായ്ക്കൾ, അമ്പരന്ന് കാഴ്ച്ചക്കാർ; ടെക്നോളജിയുടെ പുതിയ വിസ്മയങ്ങൾ കണ്ട് കൈയടിച്ച് സോഷ്യൽ മീഡിയ: വീഡിയോ

മഞ്ഞുമലനിരകളിൽ ഓടിപ്പായുന്ന ചെന്നായ്ക്കൾ, പരസ്പരം മല്ലടിയ്ക്കുന്ന വന്യമൃഗങ്ങൾ…ഇവയ്ക്ക് നടുവിൽപെട്ടാൽ എന്തായിരിക്കും അവസ്ഥ.. ?? ഓർക്കുമ്പോൾ തന്നെ ഭയം ജനിപ്പിക്കുന്ന കാഴ്ചകൾ അല്ലേ..?? എന്നാൽ ഇത്തരം ദൃശ്യങ്ങൾ പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിക്കുന്ന ഒരു വീഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. കാഴ്ചക്കാരുടെ തലയ്ക്കു മീതെ ചെന്നായ്ക്കൾ പായുന്നതും, അത് കണ്ട് കാഴ്ച്ചക്കാര്‍ അമ്പരക്കുന്നതും വീഡിയോയില്‍ കാണാം.
എന്നാൽ ഇതൊരു 6 ഡി സിനിമ അനുഭവമാണെന്നതാണ് ഏറെ ശ്രദ്ധേയം. ടെക്നോളജിയിൽ പുതിയ ചുവടുകൾ പരീക്ഷിക്കുന്ന ചൈനയാണ് ഈ പുതിയ ആശയവുമായി രംഗത്തെത്തിയിരിക്കുന്നത്. 3 ഡി സിനിമകൾ എന്നും പ്രേക്ഷകർക്ക് ആവേശമാകുമ്പോൾ 6 ഡി സമ്മാനിക്കുന്ന പുതിയ വിസ്മയങ്ങൾക്കായി കാത്തിരിക്കുകയാണ് പ്രേക്ഷകർ. സമൂഹ മാധ്യമങ്ങളിൽ പങ്കുവയ്ക്കപ്പെട്ട 6 ഡി സിനിമ ഇതിനോടകം പത്ത് ലക്ഷത്തിലധികം ആളുകളാണ് കണ്ടിരിക്കുന്നത്.