ഐശ്വര്യയ്ക്ക് ഒരു കിടിലൻ പിറന്നാൾ ആശംസയുമായി ആസിഫ് അലി; വീഡിയോ
യുവതാര നിരകളിൽ ഏറെ ശ്രദ്ധേയമായ താരങ്ങളാണ് ഐശ്വര്യ ലക്ഷ്മിയും ആസിഫ് അലിയും. ‘ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള’ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിച്ച് ‘മായാനദി’ എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ ഹൃദയത്തിൽ ഇടം നേടിയ ഐശ്വര്യ ലക്ഷമിയുടെ പിറന്നാൾ ദിനത്തിൽ താരത്തിന് ഒരു കിടിലൻ പിറന്നാൾ ആശംസയുമായി എത്തിയിരിക്കുകയാണ് നടൻ ആസിഫ് അലി.
ഇരുവരും ഒന്നിച്ചഭിനയിച്ച ചിത്രമാണ് ‘വിജയ് സൂപ്പറും പൗർണ്ണമിയും’. സിനിമയുടെ ചിത്രീകരണത്തിനിടയിലെ ഇരുവരും ഒന്നിച്ചുള്ള ഒരു വീഡിയോ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചുകൊണ്ടാണ് ആസിഫ് അലി താരത്തിന് പിറന്നാൾ ആശംസയുമായി എത്തിയത്. ജിസ് ജോയ് ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. രസകരമായ ഒട്ടേറെ മുഹൂര്‍ത്തങ്ങള്‍ കോര്‍ത്തിണക്കിക്കൊണ്ടാണ് ചിത്രം തീയേറ്ററുകളിൽ എത്തിയത്.
Read also; മനോഹരമാണ് ഈ മാതൃസ്നേഹം; മനസ്സിലാണ് ‘ഇട്ടിമാണി’: റിവ്യൂ വായിക്കാം
അജു വര്‍ഗീസ്, ബാലു വര്‍ഗീസ്, രഞ്ജി പണിക്കര്‍, സിദ്ധിഖ്, ദേവന്, ശ്രീകാന്ത് മുരളി, ശാന്തി കൃഷ്ണ, കെ പി എസ് ഇ ലളിത എന്നിവരും ചിത്രത്തില്‍ കഥാപാത്രങ്ങളായെത്തുന്നുണ്ട്. ന്യൂ സൂര്യ ഫിലിംസിന്റെ ബാനറില്‍ എ കെ സുനിലാണ് ചിത്രത്തിന്റെ നിര്‍മ്മാണം നിര്‍വ്വഹിക്കുന്നത്.