ഇന്ത്യൻ ദേശീയ ഗാനം വായിച്ച് അമേരിക്കൻ ആർമി ബാൻഡ് ; കൈയടിച്ച് സോഷ്യൽ മീഡിയ

September 20, 2019

ഇന്ത്യൻ ദേശീയ ഗാനം ആലപിച്ച് അമേരിക്കൻ ആർമി. കഴിഞ്ഞ ദിവസം ഇന്ത്യ-യുഎസ് സംയുക്ത സൈനികാഭ്യാസത്തിനിടയിലാണ് അമേരിക്കന്‍ സൈനിക ബാന്‍ഡ് ഇന്ത്യൻ ദേശീയ ഗാനം വായിച്ചത്. സമൂഹ മാധ്യമങ്ങളിൽ ഏറെ ശ്രദ്ധേയമാകുകയാണ് ഈ വീഡിയോ.

കഴിഞ്ഞ വെള്ളിയാഴ്ച വാഷിങ്ടണില്‍ ഇന്ത്യയും അമേരിക്കയും സംയുക്തമായി ചേർന്നുള്ള ‘യുദ്ധഭ്യാസ്’ ആരംഭിച്ചിരുന്നു. ആറു ദിവസം നീണ്ടു നിന്ന അഭ്യാസ പ്രകടനങ്ങൾ ഇന്നലെ അവസാനിപ്പിച്ചപ്പോഴാണ് അമേരിക്കന്‍ സൈനികര്‍ ഇന്ത്യന്‍ ദേശീയ ഗാനം വായിച്ചത്.