വിവാഹവേഷത്തിൽ അനുപമ പരമേശ്വർ; ചിത്രം ഏറ്റെടുത്ത് ആരാധകർ

September 16, 2019

നിവിന്‍ പോളി നായകനായെത്തിയ ‘പ്രേമം’ എന്ന ചിത്രത്തിലെ മേരി എന്ന കഥാപാത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ ഹൃദയത്തിൽ ഇടം നേടിയ താരമാണ് അനുപമ പരമേശ്വർ. മലയാളത്തിനു പുറമെ മറ്റ് ഭാഷകളിലും  ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയിരിക്കുന്ന താരത്തിന്റെ പുതിയ ചിത്രമാണ് സമൂഹ മാധ്യമങ്ങളിൽ ഏറെ ശ്രദ്ധേയമാകുന്നത്.

 

View this post on Instagram

 

#Pallavi The Bride ♥️ A still from my next Tamil movie #atharvaanupamaaffair ? @atharvaamurali @amitash12

A post shared by Anupama Parameswaran (@anupamaparameswaran96) on


വധുവായി അണിഞ്ഞൊരുങ്ങി നിൽക്കുന്ന താരത്തിന്റെ ചിത്രമാണ് സമൂഹ മാധ്യമങ്ങളിൽ തരംഗമാകുന്നത്. കണ്ണൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് അനുപമ പരമേശ്വരൻ നായികയാകുന്നത്. ഭരതനാട്യം നര്‍ത്തകിയായ പല്ലവി എന്ന കഥാപാത്രത്തെയാണ് അനുപമ പരമേശ്വരൻ ചിത്രത്തിൽ അവതരിപ്പിക്കുന്നത്.