ഇനി ഈ ചിത്രങ്ങൾ സംസാരിക്കട്ടെ…; ശ്രദ്ധേയമായി നിശബ്ദത്തിന്റെ ഫസ്റ്റ് ലുക്ക്

September 13, 2019

നിരവധി ആരാധകരുള്ള താരമാണ് അനുഷ്ക ഷെട്ടി. താരം പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘നിശബ്ദം’. അനുഷ്കയ്ക്കൊപ്പം ആര്‍ മാധവൻ മുഖ്യ കഥാപാത്രമായി എത്തുന്ന  ത്രില്ലര്‍ ഗണത്തിൽപ്പെടുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ഹേമന്ദ് മധുകർ ആണ്.

യു എസ്സിൽ  ഭൂരിഭാഗവും ചിത്രീകരണം നടത്തിയ ചിത്രത്തിൽ ഹോളിവുഡ് താരങ്ങളും അണിനിരക്കുന്നുണ്ട്. കൊന വെങ്കട്, ഗോപി മോഹൻ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ തയാറാക്കിയിരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ ചിത്രം വരച്ചുകൊണ്ടിരിക്കുന്ന അനുഷ്കയെയാണ് കാണുന്നത്.