കൈക്കുഞ്ഞിനെ ബാഗിലാക്കി കടത്താന്‍ ശ്രമം; പ്രചരിക്കുന്ന വീഡിയോയ്ക്ക് പിന്നിലെ സത്യം ഇതാണ്
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്ന ഒരു വീഡിയോ ഉണ്ട്. കൈക്കുഞ്ഞിനെ ബാഗില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ചു എന്ന തരത്തിലാണ് ഈ വീഡിയോ പ്രചരിക്കുന്നത്. ദുബായ് വിമാനത്താവളത്തില്‍ നിന്നുള്ളതാണ് ഈ വീഡിയോ എന്ന രീതിയിലാണ് പലരും സാമൂഹ്യ മാധ്യമങ്ങളില്‍ വീഡിയോ പങ്കുവച്ചതും.
വീഡിയോയുടെ സത്യാവസ്ഥ തിരിച്ചറിയാതെയാണ് പലരും വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവയ്ക്കുന്നത്. എന്നാല്‍ ഇത് ഒരു പഴയ വീഡിയോയാണ്. 2018 നംവംബറില്‍ യുട്യൂബില്‍ പ്രത്യക്ഷപ്പെട്ട വീഡിയോ വീണ്ടും സാമൂഹ്യമാധ്യമങ്ങളില്‍ ചിലര്‍ വ്യാജ അടിക്കുറിപ്പോടെ പങ്കുവച്ചതാണ്.
Baby Bagged!!
A 5 month old baby was kidnapped and carried to Dubai from Karachi inside a Travel Bag.
Fortunately, it was detected at Dubai Airport and the baby was found safe!! pic.twitter.com/qpBKhUu30I
— HGS Dhaliwal, IPS (@hgsdhaliwalips) September 15, 2019
കഴിഞ്ഞ നവംബറില്‍ പാകിസ്താനില്‍ നിന്നുള്ള പികെ ന്യൂസ് ചാനലാണ് കുഞ്ഞിനെ കടത്തിക്കൊണ്ടുപോയ വീഡിയോ യുട്യൂബില്‍ ഷെയര്‍ ചെയ്തത്.
കാലം കുറച്ചേറെയായി ഇത്തരത്തില്‍ വ്യാജ വാര്‍ത്തകളും ചിത്രങ്ങളും വീഡിയോകളും എല്ലാം സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിക്കപ്പെടാന്‍ തുടങ്ങിയിട്ട്. അതുകൊണ്ടുതന്നെ നമുക്ക് മുന്നില്‍ പ്രത്യക്ഷപ്പെടുന്ന ചിത്രങ്ങളും വാര്‍ത്തകളും വീഡിയോകളുമൊക്കെ സത്യസന്ധമാണോയെന്ന് വിലയിരുത്തുന്നതും നല്ലതാണ്.