ചെന്നായ്ക്കളിൽ നിന്നും കുഞ്ഞിനെ രക്ഷിക്കാൻ ശ്രമിക്കുന്ന ‘അമ്മ; ഹൃദയഭേദകം ഈ ദൃശ്യങ്ങൾ
ലോകത്ത് മറ്റൊന്നിനും പകരം വയ്ക്കാനില്ലാത്ത ഒന്നാണ് മാതൃസ്നേഹം. അത്തരത്തിൽ വൈറലായ ഒരു അമ്മയുടെയും കുഞ്ഞിന്റെയും വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുന്നത്. മനുഷ്യനായാലും മൃഗങ്ങളായാലും അമ്മയുടെ സ്നേഹവും കരുതലും ഒരുപോലെ തന്നെയാണ്. താൻ എത്ര വേദനിച്ചാലും മക്കൾക്ക് നല്ലതു വരണമെന്നാഗ്രഹിക്കുന്നവരാണ് ലോകത്തിലുള്ള മിക്ക അമ്മമാരും. അത്തരമൊരു അമ്മയുടെ വീഡിയോ ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ചർച്ചയാവുന്നത്.
ചെന്നായ്ക്കളുടെ ഉപദ്രവത്തിൽ നിന്നും സ്വന്തം കുഞ്ഞിനെ രക്ഷിക്കാൻ ശ്രമിക്കുന്ന ഒരു മൃഗത്തിന്റെ വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. ജനിച്ചു ദിവസങ്ങൾ മാത്രം പ്രായമായ കുഞ്ഞ് പുല്ലിൽ വിശ്രമിക്കുകയാണ്, തൊട്ടടുത്തായി അമ്മയും പുല്ല് മേയുന്നുണ്ട്. എന്നാൽ കുഞ്ഞിന്റെ അടുത്തേക്ക് എത്തിയ രണ്ട് ചെന്നായ്ക്കൾ കുഞ്ഞിനെ ആക്രമിക്കാൻ ശ്രമിക്കുകയാണ്. ഇതിൽ നിന്നും കുഞ്ഞിനെ സംരക്ഷിക്കാൻ ശ്രമിക്കുകയാണ് അതിന്റെ ‘അമ്മ.
സൗത്ത് ആഫ്രിക്കയിലെ ക്രൂഗർ ദേശീയപാർക്കിൽ നിന്നുള്ളതാണ് കരളലിയിക്കുന്ന ഈ ദൃശ്യങ്ങൾ. ചെന്നായ്ക്കളുടെ രണ്ടു ഭാഗത്തുനിന്നുമുള്ള ആക്രമണങ്ങൾ ഒരു പരിധി കഴിഞ്ഞ് അമ്മയ്ക്ക് തടുക്കാൻ സാധിക്കുന്നില്ല. എങ്കിലും സ്വന്തം കുഞ്ഞിനെ എങ്ങനെയും സംരക്ഷിക്കാൻ ശ്രമിക്കുകയാണ് ഈ ‘അമ്മ. കരളലിയിക്കുന്ന ഈ വീഡിയോ ഇതിനോടകം നാല് ലക്ഷത്തിലധികം ആളുകളാണ് കണ്ടിരിക്കുന്നത്.