നടൻ ഭഗത് മാനുവൽ വിവാഹിതനായി; വീഡിയോ കാണാം
September 20, 2019

മലർവാടി ആർട്സ് ക്ലബ്ബ് എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിൽ എത്തി മലയാളി പ്രേക്ഷകരുടെ ഇഷ്ടനടനായി മാറിയ താരമാണ് ഭഗത് മാനുവൽ. താരം വിവാഹിതനായി. കോഴിക്കോട് സ്വദേശിനിയായ ഷെലിൻ ചെറിയാനാണ് വധു. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലാണ് താരം വിവാഹിതനായത്.
ഫേസ്ബുക്ക് പേജിലൂടെ ഭഗത് മാനുവലാണ് തന്റെ വിവാഹക്കാര്യം പങ്കുവച്ചത്. ‘ഇനിയുള്ള എന്റെ യാത്രയിൽ കൂട്ടു വരാൻ ഒരാൾ കൂടി,’ എന്ന അടിക്കുറിപ്പോടെയാണ് ഭഗത് വിവാഹച്ചിത്രം പങ്കുവച്ചത്.
തട്ടത്തിൻ മറയത്ത്, ഒരു വടക്കൻ സെൽഫി, ഫുക്രി, ആട് ഒരു ഭീകര ജീവിയാണ് തുടങ്ങിയ ചിത്രങ്ങളിൽ ഭഗത് അഭിനയിച്ചിട്ടുണ്ട്. തങ്കഭസ്മക്കുറിയിട്ട തമ്പുരാട്ടി, ആട് 3 എന്നീ ചിത്രങ്ങളാണ് ഭഗതിന്റെതായി അണിയറയിൽ ഒരുങ്ങികൊണ്ടിരിക്കുന്ന ചിത്രങ്ങൾ.
അതേസമയം ഇരുവരുടെയും രണ്ടാം വിവാഹമാണിത്.