റേസിങ്ങിനിടെ വായുവില്‍ പറന്ന് കാര്‍; ഡ്രൈവര്‍ രക്ഷപ്പെട്ടത് തലനാരിഴക്ക്: അതിശയിപ്പിക്കും ഈ വീഡിയോ
‘മരണത്തില്‍ നിന്നും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്’… എന്ന് ചിലരെങ്കിലും പറയുന്നത് കേട്ടിട്ടില്ലേ…, പലപ്പോഴും ഇത്തരത്തില്‍ അത്ഭുതകരമായി മരണത്തില്‍ നിന്നും രക്ഷപ്പെട്ടിട്ടുണ്ട് ചിലര്‍. ഇത്തരമൊരു രക്ഷപ്പെടലിന്റെ വീഡിയോയാണ് സാമൂഹ്യമാധ്യമങ്ങളില്‍ ശ്രദ്ധ ആകര്‍ഷിക്കുന്നത്. ട്രാക്കിലൂടെ ചീറിപായുന്ന കാറുകള്‍ എന്നും കാണികള്‍ക്ക് ആവേശമാണ്. എന്നാല്‍ ഇപ്പോള്‍ ഒരു കാര്‍ റേസിങ്ങിനിടെ ഉണ്ടായ അപകടത്തില്‍ നിന്നും തലനാരിഴക്ക് രക്ഷപ്പെട്ട ഡ്രൈവറുടെ വീഡിയോയാണ് സാമൂഹ്യ മാധ്യമങ്ങളില്‍ ആവേശം നിറയ്ക്കുന്നത്.
ഇറ്റലിയിലെ മോന്‍സ റേസ് ട്രാക്കിലായിരുന്നു ഈ അപകടം. റേസിങ്ങിനിടെ വായുവില്‍ ഉയര്‍ന്ന് പൊങ്ങുകയായിരുന്നു കാര്‍. തുടര്‍ന്ന് ഫെന്‍സിങ്ങിലാണ് കാര്‍ ചെന്നു പതിച്ചത്. 19 കാരനായ അലക്സ് പെരോനിയാണ് ഈ അപകടത്തില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടത്. ഓസ്ട്രേലിയന്‍ ഡ്രൈവറാണ് അലക്സ് പെരോനി.
Read more:ഭയാനകമായ ആ ഭീകരദൃശ്യങ്ങള്‍ ബഹിരാകാശത്തിരുന്ന് അവര്‍ കണ്ടു, ചിത്രങ്ങള്‍ പകര്‍ത്തി
സാമൂഹ്യ മാധ്യമങ്ങളില്‍ അലക്സിന്റെ ഈ രക്ഷപ്പെടല്‍ ഇതിനോടകംതന്നെ ശ്രദ്ധ നേടിക്കഴിഞ്ഞു. ‘അത്ഭുതകരം’ എന്നാണ് ഈ വീഡിയോയ്ക്ക് കൂടുതല്‍ ആളുകളും നല്കുന്ന കമന്റ്.
Horrible crash @FIAFormula3 at Monza. So relieved Tassie’s own Alex Peroni was able to walk away from this. Hope flag Marshall’s are ok and Alex isn’t too battered. How the hell could that ripple strip be approved??? @CamposRacing @tasmania pic.twitter.com/IU84hUx3Ge
— James Henderson (@jahenderson63) September 7, 2019
We are all extremely relieved that Alex Peroni walked away from this crash during Race 1 in Monza.
He is currently under medical observation.#ItalianGP ?? #F3 pic.twitter.com/UdlcFSIqBH
— Formula 3 (@FIAFormula3) September 7, 2019