ദേ, ഇതാണ് ശരിയ്ക്കും ക്യാറ്റ് വോക്ക്: അതിശയിപ്പിക്കും ഈ ‘പൂച്ച നടത്തം’: വീഡിയോ

September 7, 2019

രസകരവും കൗതുകകരവുമായ വാര്‍ത്തകളും ചിത്രങ്ങളും വീഡിയോകളുമൊക്കെ പലപ്പോഴും സാമൂഹ്യ മാധ്യമങ്ങളില്‍ ഇടം നേടാറുണ്ട്. മനുഷ്യര്‍ മാത്രമല്ല മൃഗങ്ങളും പക്ഷികളുമെല്ലാം ഇത്തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാകുന്നു. പാട്ടിനനുസരിച്ച് നൃത്തം ചെയ്തും വിവേകത്തോടെ പെരുമാറിയുമൊക്കെ പക്ഷികളും മൃഗങ്ങളുമെല്ലാം സാമൂഹ്യ മാധ്യമങ്ങളില്‍ ശ്രദ്ധ ആകര്‍ഷിക്കാറുണ്ട്. ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത് ഒരു പൂച്ചയാണ്.

വിവിധ തരത്തില്‍ ക്യാറ്റ് വോക്ക് നടത്തുന്ന ഈ പൂച്ച കാണികളെ അതിശയിപ്പിക്കുന്നു. ഒപ്പം ചിരി നിറയ്ക്കുന്നു. ഓരോ ക്യാറ്റ് വോക്കിലും പൂച്ചയുടെ വേഷത്തിലും നടത്തത്തിലും എല്ലാം വിത്യാസമുണ്ട്. എന്തായാലും ഈ പൂച്ച നടത്തത്തെ ഏറ്റെടുത്തിരിക്കുകയാണ് സോഷ്യല്‍ മീഡിയ. നിരവധി പേരാണ് ഇതിനോടകം തന്നെ ഈ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവച്ചിരിക്കുന്നത്. ഫാഷന്‍ ലോകത്ത് പോലും ശ്രദ്ധേയമായിരിക്കുകയാണ് ഈ പൂച്ച സുന്ദരി.