നോ മോർ ഫ്ളക്സ് !!എക്കോ ഫ്രണ്ട്ലിയായി ‘പ്രണയമീനുകളുടെ കടൽ’
പോസ്റ്റർ പുറത്തിറങ്ങിയതുമുതൽ പ്രേക്ഷകര്‍ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് പ്രണയമീനുകളുടെ കടല്‍. കമല്‍ സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ ഓരോ വിശേഷങ്ങളും ഏറെ ആവേശത്തോടെയാണ് ആരാധകർ ഏറ്റെടുക്കുന്നത്. ഫ്ലെക്സുകൾ പരിസ്ഥിതിക്ക് ദോഷമാകുമ്പോൾ എക്കോ ഫ്രണ്ട്ലി സിനിമ പരസ്യങ്ങളിലൂടെ ശ്രദ്ധ നേടുകയാണ് പ്രണയമീനുകളുടെ കടൽ. മലയാളത്തിൽ ആദ്യമായാണ് ഇത്തരത്തിൽ തുണിയിൽ തീർത്ത ഹോർഡിങ് ചിത്രത്തിന്റെ പ്രമോഷനായി ഉപയോഗിക്കുന്നത്. സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞ കൈയടിയാണ് ഇതിന് ലഭിക്കുന്നത്.
ഒക്ടോബർ നാലിന് സിനിമ തീയേറ്ററുകളിൽ എത്തും. അതേസമയം പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധേയമാവുകയാണ് ചിത്രത്തിലെ ഗാനങ്ങളും ട്രെയ്ലറുമെല്ലാം. ലക്ഷദ്വീപ് പശ്ചാത്തലമാക്കിയാണ് ചിത്രമൊരുക്കുന്നത്. കടലിന്റെ ഭംഗിയും സ്നേഹവുമെല്ലാം പ്രതിഫലിക്കുന്നുണ്ട് ചിത്രത്തിന്റേതായി പുറത്തിറങ്ങുന്ന ഓരോ പാട്ടുകളിലും.
വിനായകന് ആണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമായെത്തുന്നത്. നിരവധി പുതുമുഖ താരങ്ങളെ അണിനിരത്തിക്കൊണ്ടാണ് പ്രണയമീനുകളുടെ കടല്‍ ഒരുക്കുന്നത്. ദിലീഷ് പോത്തന്, സൈജു കുറുപ്പ്, സുധീഷ്, ഗബ്രി ജോസ്, ജിതിന് പുത്തഞ്ചേരി, ആതിര, ശ്രേയ, തുടങ്ങിയവരും ചിത്രത്തിലെത്തുന്നുണ്ട്. നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയ്ലറും മികച്ച പ്രേക്ഷക സ്വീകാര്യത നേടിയിരുന്നു. ഡാനി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജോണി വട്ടക്കുഴിയാണ് ‘പ്രണയമീനുകളുടെ കടല്‍’ എന്ന ചിത്രത്തിന്റെ നിര്‍മ്മാണം. പത്ത് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ജോണ്‍പോള്‍ തിരക്കഥ എഴുതുന്നു എന്ന പ്രത്യേകതയുമുണ്ട് പ്രണയമീനുകളുടെ കടല്‍ എന്ന ചിത്രത്തിന്.
‘ആമി’ എന്ന സിനിമയ്ക്ക് ശേഷം കമല്‍ സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ‘പ്രണയമീനുകളുടെ കടല്‍’ എന്ന സിനിമയ്ക്കുണ്ട്. തെലുങ്ക് താരം റിധി കുമാറാണ് ചിത്രത്തില്‍ നായികാ കഥാപാത്രമായെത്തുന്നത്. ദ്വീപ് കേന്ദ്രീകരിച്ചുള്ള പ്രണയമാണ് പ്രണയമീനുകളുടെ കടല്‍’ എന്ന സിനിമയുടെ പ്രമേയം. റഫീഖ് അഹമ്മദും ബികെ ഹരിനാരായണനും ചിത്രത്തിലെ ഗാനങ്ങള്‍ക്ക് വേണ്ടി വരികള്‍ എഴുതിയിരിക്കുന്നു. ഷാന്‍ റഹ്മാനാണ് സംഗീതം. വിഷ്ണു പണിക്കര്‍ ഛായാഗ്രാഹണം നിര്‍വ്വഹിക്കുന്നു.