അഭിമാനമായി ആലീസ്; ശ്രദ്ധേയമായി ‘ഫൈനൽസി’ലെ സക്സസ് ട്രെയ്ലർ; വീഡിയോ
അഭിനയമികവു കൊണ്ട് പ്രേക്ഷക സ്വീകാര്യത നേടിയ താരമാണ് രജിഷ വിജയൻ. രജിഷ പ്രധാന കഥാപാത്രമായി തിയറ്ററുകളിൽ എത്തിയ ചിത്രമാണ് ഫൈനൽസ്. ഇപ്പോഴിതാ ഏറെ ശ്രദ്ധേയമാകുകയാണ് ചിത്രത്തിന്റെ സക്സസ് ട്രെയ്ലർ. നവാഗതനായ പി ആര് അരുണ്‍ ആണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്നത്.
ഒരു സമ്പൂര്‍ണ്ണ സ്പോര്‍ട്സ് ചിത്രമാണ് ഫൈനല്‍സ്. ഒളിമ്പിക്സിനായി തയാറെടുക്കുന്ന സൈക്ലിസ്റ്റായാണ് ചിത്രത്തില്‍ രജിഷ വിജയന് എത്തുന്നത്. സുരാജ് വെഞ്ഞാറമൂടും ഫൈനല്‍സില്‍ പ്രധാന കഥാപാത്രമായെത്തുന്നുണ്ട്. മണിയന്‍പിള്ള രാജുവും പ്രജീവും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. അതേസമയം ചിത്രത്തില്‍ സുരാജ് വെഞ്ഞാറമൂടാണ് രജിഷയുടെ അച്ഛനായെത്തുന്നത്. ആലീസ് എന്നാണ് രജിഷ വിജയന് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്.
അതേസമയം പാട്ടുകള്‍ക്കും ഫൈനല്‍സ് എന്ന സിനിമയില്‍ വളരെയേറെ പ്രാധാന്യമുണ്ട്. ചിത്രത്തിന്റേതായി പുറത്തിറങ്ങിയ ഗാനങ്ങള്‍ക്ക് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിയ്ക്കുന്നത്. ‘തീവണ്ടി’ എന്ന സിനിമയിലെ ‘ജീവാംശമായ്…’ എന്നുതുടങ്ങുന്ന ഗാനത്തിലൂടെ പ്രേക്ഷകരുടെ ഹൃദയത്തില്‍ ഇടം നേടിയ കൈലാസ് മേനോനാണ് ‘ചിത്രത്തിന്റെ സംഗീത സംവിധായകന്. അടുത്തിടെ ചിത്രത്തിലെ പറക്കാം… എന്നു തുടങ്ങുന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ പുറത്തെത്തിയിരുന്നു. എം ഡി രാജേന്ദ്രന്റെതാണ് ഗാനത്തിലെ വരികള്‍. യാസിന് നിസാര്‍, ലത കൃഷ്ണ എന്നിവര്‍ ചേര്‍ന്നാണ് ആലാപനം.
അതേസമയം മലയാള ചലച്ചിത്ര ഗാനരംഗത്ത് ഒട്ടനവധി ആര്‍ദ്രമായ വരികള്‍ സമ്മാനിച്ച ഗിരീഷ് പുത്തഞ്ചേരിയുടെ അപ്രകാശിത കവിത ഫൈനല്‍സ് എന്ന സിനിമയിലൂടെ വീണ്ടും മലയാളികളിലേക്കെത്തുന്നു. ‘മഞ്ഞു കാലം ദൂരെ മാഞ്ഞു…’ എന്നു തുടങ്ങുന്ന മനോഹര ഗാനവും അടുത്തിടെ ചിത്രത്തിലേതായി പുറത്തെത്തിയിരുന്നു.
‘നീ മഴവില്ലുപോലെന്‍…’ എന്നു തുടങ്ങുന്ന ഗാനം പ്രേക്ഷകര്‍ക്കിടയില്‍ മികച്ച പ്രതികരണമാണ് നേടുന്നതും. നരേഷ് അയ്യരും പ്രിയ പ്രകാശ് വാര്യരും ചേര്‍ന്ന് ആലപിക്കുന്ന ഒരു ഡ്യുയറ്റ് സോങ്ങാണ് ‘നീ മഴവില്ലുപോലെന്‍…’ ഇരുവരുടെയും ആലാപന മികവിനെയും പ്രശംസിക്കുന്നുണ്ട് പ്രേക്ഷകര്‍. ആസ്വാദകന്റെ മനസിലേക്ക് ഒരു നനുത്ത മഴ പോലെ പെയ്തിറങ്ങുന്നുണ്ട് ഈ ഗാനം. അഭിനയ രംഗത്ത് ശ്രദ്ധ നേടിയ പ്രിയ പ്രകാശ് വാര്യര്‍ ചലച്ചിത്ര പിന്നണി ഗാന രംഗത്തേയ്ക്കും അരങ്ങേറ്റംകുറിക്കുന്നു എന്ന പ്രത്യേകതയും ഈ ഗാനത്തിനുണ്ട്.