ചിരിപടർത്തി ‘ഗാഗുൽത്തായിലെ കോഴിപ്പോര്’; ശ്രദ്ധേയമായി ടീസർ
ജിബിറ്റ് ജിനോയ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ഗാഗുൽത്തായിലെ കോഴിപ്പോര്. ചിത്രത്തിന്റെ രസകരമായ ടീസർ പങ്കുവച്ചിരിക്കുകയാണ് അണിയറപ്രവർത്തകർ. സംവിധായകൻ ലാൽ ജോസിന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ടീസർ റിലീസ് ചെയ്തത്.
ടൊവിനോ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് നേരത്തെ പങ്കുവെച്ചത്. കിണറ്റില്‍ കരയില്‍ രണ്ട് കോഴികള്‍ പോരിലേര്പ്പെടുന്നതാണ് ഫസ്റ്റ്ലുക്കില്‍ ഉള്ളത്. പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും ഇതില്‍ പങ്കില്ല എന്ന ടാഗ് ലെെനോടുകൂടിയാണ് ഫസ്റ്റ് ലുക്ക് തയാറാക്കിയിരിക്കുന്നത്.
ചിത്രത്തിൽ ഇന്ദ്രൻസ്, ജോളി ചിരയത്ത്, സീനു സോഹന്‍ലാല്‍, സുധി കോപ്പ എന്നിവരാണ് ചിത്രത്തില്‍ മുഖ്യവേഷങ്ങള്‍ അവതരിപ്പിക്കുന്നത്. ജിബിറ്റ് ജോര്‍ജിന്റെ കഥയ്ക്ക് ജിനോയ് ജയചന്ദ്രന് തിരക്കഥ ഒരുക്കിയിരിക്കുന്ന ചിത്രം ജെ പിക് മൂവീസിന്റെ ബാനറില്‍ വി ജി ജയകുമാറാണ് നിർമ്മിച്ചിരിക്കുന്നത്.രാജേഷ് നാരായണൻ ക്യാമറ ചെയ്യുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം ബിജിപാലാണ്.