ചന്ദ്രനിലെ ദക്ഷിണ ധ്രുവത്തില്‍പോലും സഞ്ജു ബാറ്റ് ചെയ്യും; പ്രശംസിച്ച് മുൻ ക്രിക്കറ്റ് താരം …

September 8, 2019

ദക്ഷിണാഫ്രിക്ക ‘എ’യ്ക്കെതിരായ മത്സരത്തിൽ മികച്ച പ്രകടനം കാഴ്ചവച്ച സഞ്ജു സാംസണിനെ പ്രശംസിച്ച് മുൻ ഇന്ത്യൻ താരങ്ങളായ ഹർഭജൻ സിംഗും ഗൗതം ഗംഭീറും. ചന്ദ്രനിലെ ദക്ഷിണ ധ്രുവത്തില്‍പോലും ബാറ്റ് ചെയ്യാന്‍ കഴിവുള്ള ബാറ്റ്സ്മാനാണ് സ‍ഞ്ജുവെന്ന് ഗൗതം ഗംഭീർ ട്വീറ്റ് ചെയ്‌തു. ദക്ഷിണാഫ്രിക്ക എക്കെതിരെ 48 പന്തില്‍ 91 റണ്‍സാണ് സഞ്ജു സ്വന്തമാക്കിയത്. ഈ പ്രകടനത്തിന് സഞ്ജുവിന് അഭിനന്ദനങ്ങളും ഗംഭീര്‍ നേർന്നു.


അതേസമയം ‘ഏകദിനത്തിലെ നാലാം നമ്പറിൽ എന്തുകൊണ്ട് സഞ്ജുവിനെ പരിഗണിച്ചു കൂടാ എന്ന നിർദ്ദേശവുമായി ഹർഭജൻ സിംഗും നേരത്തെ രംഗത്തെത്തിയിരുന്നു.

മഴ മൂലം 20 ഓവറാക്കി ചുരുക്കിയ മത്സരത്തിൽ ഇന്ത്യ നേടിയത് 4 വിക്കറ്റ് നഷ്ടത്തിൽ 204 റൺസ്. ആറു ബൗണ്ടറികളും ഏഴ് സിക്സറുകളും അടക്കമായിരുന്നു സഞ്ജുവിൻ്റെ ഇന്നിംഗ്സ്.