ചട്ടയും മുണ്ടുമുടുത്ത് കൂളിങ് ഗ്ലാസുംവച്ച് സൈക്കിളില്‍: സോഷ്യല്‍മീഡിയയില്‍ താരമായി ഒരു അമ്മാമ്മ: വീഡിയോ

September 9, 2019

നാടോടുമ്പോള്‍ നടുവേ ഓടണം എന്നാണല്ലോ പൊതുവേ പഴമക്കാര്‍ പറയാറ്. എന്നാല്‍ നടുവേ അല്ല ഒരുമുഴം മുന്നേ ഓടാറുണ്ട് പുതുതലമുറ. എന്തിലും ഏതിലും ഒരല്‍പം വെറൈറ്റി ഇക്കാലത്ത് മലയാളികള്‍ക്ക് നിര്‍ബന്ധമായിക്കഴിഞ്ഞു. മാറിമാറിവരുന്ന ശൈലികള്‍ ഇന്ന് വെഡിങ് ഫോട്ടോഗ്രഫിയേയും പ്രശസ്തമാക്കിയിരിക്കുന്നു. വിത്യസ്തമായ വെഡ്ഡിങ് ഫോട്ടോകള്‍ സാമൂഹ്യ മാധ്യമങ്ങളിലും വൈറലാകുന്നു. ഇപ്പോഴിതാ സാമൂഹ്യ മാധ്യമങ്ങളില്‍ ശ്രദ്ധേയമാകുന്നതും ഒരു വെഡ്ഡിങ് ഫോട്ടോഷൂട്ട് ആണ്. എന്നാല്‍ ഈ ഫോട്ടോഷൂട്ടില്‍ വധുവിനെക്കാള്‍ താരമായിരിക്കുന്നത് ഒരു അമ്മാമ്മയാണ്.കോട്ടയം ജില്ലയിലെ കൈപ്പുഴ മലയില്‍ കുടുംബാംഗമാണ് വധു സാനിയ. സാനിയയുടെ വിവാഹ ദിവസം വെഡ്ഡിങ് ഫോട്ടോഷൂട്ടില്‍ താരമായത് അമ്മാമ്മ മറിയാമ്മയാണ്. 87 വയസ്സുണ്ട് മറിയാമ്മയ്ക്ക്. പ്രായത്തെപ്പോലും വെല്ലുന്ന ഗെറ്റപ്പിലാണ് ഈ അമ്മാമ്മ ഫോട്ടോകളില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

Read more:ഓടിക്കൊണ്ടിരുന്ന ജീപ്പില്‍ നിന്നും റോഡിലേക്ക് വീണ് കുഞ്ഞ്, ഇഴഞ്ഞ് നീങ്ങിയത് ചെക്ക് പോസ്റ്റിലേക്ക്: അത്ഭുതകരം ഈ രക്ഷപ്പെടല്‍: വീഡിയോ

ചട്ടയും മുണ്ടുമാണ് അമ്മാമ്മയുടെ വേഷം. കൂളിങ് ഗ്ലാസുംവച്ച് സൈക്കിളില്‍ കയറിയിരുന്ന് ഈ അമ്മാമ്മ ഫോട്ടോകള്‍ക്ക് പോസ് ചെയ്തു. എന്തായാലും അമ്മാമ്മയുടെ ഫോട്ടോകളും വീഡിയോകളുമെല്ലാം സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായി. ഫോട്ടോഗ്രാഫറായ ബിനു ആണ് ഈ ആശയത്തിനു പിന്നില്‍.