രക്തചുവപ്പില്‍ ആകാശം, എങ്ങും പുകപടലങ്ങള്‍; ഭയപ്പെടുത്തുന്ന ഈ ദൃശ്യങ്ങള്‍ക്ക് പിന്നില്‍: വീഡിയോ

September 25, 2019

അപ്രതീക്ഷിതമായാണ് പ്രകൃതിയില്‍ പല പ്രതിഭാസങ്ങളും അരങ്ങേറാറുള്ളത്. മനുഷ്യന്റെ ചിന്തകള്‍ക്കും അറിവുകൾക്കുമൊക്കെ അതീതമായിരിക്കും ഇത്തരം പ്രതിഭാസങ്ങള്‍. പ്രകൃതിയിലെ ഓരോ പ്രതിഭാസങ്ങള്‍ക്ക് പിന്നിലും ഓരോ കാരണങ്ങളുണ്ട്. അതുകൊണ്ടുതന്നെ പ്രകൃതിയുടെ ഈ ഭാവമാറ്റങ്ങള്‍ കണ്ടെത്തിക്കൊണ്ടുള്ള മനുഷ്യന്റെ പരീക്ഷണങ്ങളും അവസാനമില്ലാതെ തുടര്‍ന്നുകൊണ്ടേയിരിക്കുന്നു.

കഴിഞ്ഞ ദിവസം സാമൂഹ്യമാധ്യമങ്ങളില്‍ ആകെ ചര്‍ച്ചയായതും പ്രകൃതിയുടെ തികച്ചും വിത്യസ്തമായ ഒരു ഭാവമാറ്റം തന്നെയാണ്. ദിവസങ്ങളായി ഇന്തോനേഷ്യയിലെ ജാംബി പ്രവിശ്യയില്‍ ആകാശത്തിന് കടും ചുവപ്പ് നിറമാണ്. ചുറ്റുമാകട്ടെ കനത്ത പുകപടലങ്ങളും. നിരവധി പേരാണ് ഈ പ്രതിഭാസത്തിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവച്ചതും.

Read more:സ്വര്‍ണ്ണം സമ്മാനമായി നല്‍കി അപരിചിതന്‍; നിറകണ്ണുകളോടെ യുവാവ്: സ്നേഹവീഡിയോ

എന്നാല്‍ കാട്ടുതീയുടെ ഫലമായുണ്ടായതാണ് ഈ പ്രതിഭാസം. ജാംബി പ്രവിശ്യയില്‍ ഗ്രീഷ്മകാലത്തോട് അനുബന്ധിച്ച് കൃഷിഭൂമിയും വനഭൂമിയുമൊക്കെ കത്തിക്കാറുണ്ട്. ഇതിന്റെ ഫലമായാണ് അന്തരീക്ഷത്തില്‍ കനത്ത പുകയും മൂടല്‍മഞ്ഞുമൊക്കെ രൂപപ്പെടുന്നത്.

Read more: സൈക്കിളില്‍ പാഞ്ഞത് ലോറിക്ക് മുന്നിലേക്ക്; പിടിച്ച് നിര്‍ത്തിയ പൊലീസ് രക്ഷകനായി: കൈയടിച്ച് സോഷ്യല്‍ മീഡിയ, വീഡിയോ

അതേസമയം അന്തരീക്ഷത്തിലെ പൊടിപടലങ്ങളിലെ സാമാന്യം വലിയ കണങ്ങളിലൂടെ പ്രകാശം കടന്നുപോകുമ്പോള്‍ റെയ്‌ലി വിസരണം എന്നൊരു പ്രതിഭാസം ഉണ്ടാകാറുണ്ട്. ഈ പ്രതിഭാസത്തിന്റെ ഫലമായാണ് ജാംബി പ്രവിശ്യയിലെ അന്തരീക്ഷം ചുവപ്പു നിറത്തിലായത്. പ്രകാശത്തിന്റെ തരംഗദൈര്‍ഘ്യത്തെക്കാളും കുറഞ്ഞ വലിപ്പമുള്ള കണങ്ങളില്‍ പ്രകാശം പ്രതിഫലിച്ചുണ്ടാകുന്ന വിസരണമാണ് റെയ്‌ലി വിസരണം. ഈ പ്രതിഭാസം വഴിയാണ് പ്രകാശം നേരിട്ട് എത്താത്തിടത്തും പ്രകാശം എത്താന്‍ കാരണമാകുന്നത്. ആകാശത്തിന്റെ നീല നിറത്തിനും കാരണം റെയ്‌ലി പ്രതിഭാസമാണ്.