തൂവാനത്തുമ്പികളിലെ ജയകൃഷ്ണനെ ചിലപ്പോൾ ഇട്ടിമാണിയിലും കണ്ടേക്കാം : മോഹൻലാൽ
ചൈനയിൽ ജനിച്ചുവളർന്ന് പിന്നീട് തൃശൂരിലെ കുന്നംകുളത്ത് എത്തുന്ന മാണിക്കുന്നേൽ ഇട്ടിമാണിയുടെ കഥ പറയുന്ന ചിത്രമാണ് ‘ഇട്ടിമാണി മെയ്ഡ് ഇൻ ചൈന’. ഓണത്തോടനുബന്ധിച്ച് തിയേറ്ററുകളിൽ എത്തുന്ന ചിത്രത്തിന്റെ വിശേഷങ്ങൾ പങ്കുവയ്ക്കുകയാണ് മോഹൻലാൽ. ചിത്രത്തെക്കുറിച്ചും, ചിത്രത്തിലെ കഥാപാത്രത്തെക്കുറിച്ചുമൊക്കെ പറയുകയാണ് താരം. ജാങ്കോ സ്പേസ് ടിവിയ്ക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ചിത്രത്തിന്റെ വിശേഷങ്ങൾ പങ്കുവച്ചത്.
വർഷങ്ങൾക്ക് മുമ്പ് മോഹൻലാൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ‘തൂവാനത്തുമ്പികൾ’ എന്ന ചിത്രത്തിലെ ജയകൃഷ്ണനെ ഇട്ടിമാണിയിലും പലയിടത്തും കാണാൻ സാധിക്കുമെന്നാണ് മോഹൻലാൽ പറയുന്നത്. ചിത്രത്തിലെ ചില ഭാഗങ്ങൾ ചിത്രീകരിച്ചിരിക്കുന്നത് ചൈനയിൽ വച്ചാണ്. ചൈനയിൽ ചിത്രീകരിക്കുന്ന ആദ്യ മലയാള ചിത്രമെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. നീണ്ട 31 വര്‍ഷങ്ങള്‍ക്കു ശേഷം താരം തൃശൂര്‍ ഭാഷയുമായി എത്തുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.
ചിത്രത്തിന് വേണ്ടി മോഹൻലാൽ ഒരു ഗാനവും ആലപിച്ചിട്ടുണ്ട്. ദീപക് ദേവ് സംഗീതം ഒരുക്കിയിരിക്കുന്ന ഗാനം മോഹൻലാലും വിജയ ലക്ഷ്മിയും ചേർന്നാണ് ആലപിച്ചിരിക്കുന്നത്.
Read also: സംസ്ഥാനത്ത് അടുത്ത രണ്ട് ദിവസങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യത; എട്ട് ജില്ലകളിൽ യെല്ലോ അലേർട്ട്
ഇരുപത് വർഷത്തിലധികം മലയാള സിനിമയുടെ ഭാഗമായിരുന്ന ജിബി, ജോജു കൂട്ടുകെട്ടിൽ വിരിയുന്ന ചിത്രമാണ് ‘ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈന’. ഇരുവരും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥയും ഒരുക്കിയിരിക്കുന്നത്. ചിത്രത്തിൽ ടൈറ്റില്‍ കഥാപാത്രമായാണ് മോഹന്‍ലാല്‍ എത്തുന്നത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ചിത്രത്തിന്റെതായി പുറത്തിറങ്ങിയ മോഹന്‍ലാലിന്റെ കാരക്ടര്‍ പോസ്റ്ററുകളും സാമൂഹ്യമാധ്യമങ്ങളില്‍ ശ്രദ്ധ നേടിയിരുന്നു. അടുത്തിടെ പുറത്തെത്തിയ ചിത്രത്തിന്റെ ടീസറും മികച്ച പ്രേക്ഷക സ്വീകാര്യത നേടുന്നുണ്ട്.’