മോഹന്‍ലാലിനൊപ്പം പോസ്റ്ററില്‍; നിറകണ്ണുകളോടെ കെപിഎസി ലളിതയുടെ മെസ്സേജ്: കുറിപ്പ്

September 30, 2019

മലയാളികളുടെ പ്രിയതാരം മോഹന്‍ലാല്‍ കേന്ദ്ര കഥാപാത്രമായെത്തുന്ന ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈന എന്ന ചിത്രം തിയറ്ററുകളില്‍ മികച്ച പ്രതികരണം നേടി മുന്നേറുന്നു. ചിത്രം റിലീസ് ചെയ്തിട്ട് മുപ്പത് ദിവസങ്ങള്‍ പിന്നിടുകയാണ്. മുപ്പതാം ദിവസത്തോട് അനുബന്ധിച്ച് മോഹന്‍ലാലും കെപിഎസി ലളിതയും ഒരുമിച്ചുള്ള ഒരു പോസ്റ്റര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. പോസ്റ്റര്‍ കണ്ട കെപിഎസി ലളിത സംവിധായകന് അയച്ച സന്ദേശമാണ് സാമൂഹ്യ മാധ്യമങ്ങളില്‍ ശ്രദ്ധേയമാകുന്നത്.

നവാഗതരായ ജിബി, ജോജു എന്നിവരാണ് ‘ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈന’ എന്ന ചിത്രത്തിന്റെ തിരക്കഥയെഴുതി സംവിധാനം നിര്‍വ്വഹിക്കുന്നത്. ടൈറ്റില്‍ കഥാപാത്രമായാണ് മോഹന്‍ലാല്‍ എത്തുന്നത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രത്തിന്റെ നിര്‍മ്മാണം.

സംവിധായകര്‍ പങ്കുവച്ച ഫെയ്‌സ്ബുക്ക് പോസ്റ്റ്

നമ്മുടെ ചിത്രത്തിന്റെ മുപ്പതാം ദിവസത്തിലേക്ക് എന്ന പോസ്റ്റര്‍ ലളിത ചേച്ചിക്ക് അയച്ചു കൊടുത്തപ്പോള്‍ കിട്ടിയ ചേച്ചിയുടെ മറുപടി. അത്രയും സന്തോഷം നല്‍കിയ വാക്കുകള്‍ ആയത് കൊണ്ട് നിങ്ങളുമായി പങ്കുവെക്കുന്നു.

ലളിത ചേച്ചിയുടെ മനസു നിറഞ്ഞ ഈ വാക്കുകള്‍ ആണ് ഈ സിനിമയുടെ ഏറ്റവും വലിയ വിജയവും ഞങ്ങള്‍ക്ക് ലഭിച്ച ഏറ്റവും വലിയ അംഗീകാരവും.ലളിത ചേച്ചിയെ പോലെ ലോകത്തിലെ നമ്മുടെ എല്ലാ അമ്മമാര്‍ക്കുമായി ഈ ചിത്രം ഞങ്ങള്‍ സമര്‍പ്പിക്കുന്നു.