തിരമാലയ്ക്കൊപ്പം പിടക്കുന്ന മത്തിയും, വാരിയെടുത്ത് നാട്ടുകാർ, അത്ഭുത പ്രതിഭാസം: വീഡിയോ
കൗതുകകരമായ ചിത്രങ്ങൾക്കും വീഡിയോകൾക്കും കാഴ്ച്ചക്കാർ ഏറെയാണ്. കടലിൽ നിന്നും തീരത്തേക്ക് എത്തുന്ന തിരമാലക്കൊപ്പം പിടയ്ക്കുന്ന മത്തിയുംകൂടി എത്തിയാൽ എന്തായിരിക്കും അവസ്ഥ…? ഇപ്പോഴിതാ ഇത്തരമൊരു അത്ഭുത പ്രതിഭാസത്തിന് സാക്ഷ്യം വഹിച്ചിരിക്കുകയാണ് കാഞ്ഞങ്ങാട് നിവാസികൾ. ഇന്നലെയാണ് കാസർഗോഡിലെ തീരദേശ ഗ്രാമങ്ങളായ ചിത്താരിയിലും അജാനൂരിലും ഈ അത്ഭുത പ്രതിഭാസം കണ്ടത്. കിലോമീറ്ററുകളോളം നീളത്തിലാണ് പെടക്കണ മത്തി തിരമാലക്കൊപ്പം തീരത്തെത്തിയത്.
അതേസമയം ഇത്തരം പ്രതിഭാസം ഇതിന് മുന്‍പും ഈ പ്രദേശത്ത് ഉണ്ടായിട്ടുണ്ട്. കടലിൽ ട്രോളിംഗിന് പോവുന്ന ബോട്ടുകളില്‍ നിന്ന് രക്ഷനേടാന്‍ തീരത്തോട് അടുത്ത് വരുന്ന മത്തിക്കൂട്ടം തിരമാലകളില്‍ പെട്ട് തീരത്തെത്തുന്നതാവം ഈ പ്രതിഭാസത്തിന് കാരണമെന്നാണ് നാട്ടുകാർ അഭിപ്രായപെടുന്നത്.
എന്നാൽ ഈ സമയം തീരദേശത്ത് ഉണ്ടായിരുന്ന നാട്ടുകാർ കയ്യിൽക്കിട്ടിയ പാത്രങ്ങളിലും വസ്ത്രങ്ങളിലുമൊക്കെയായി മീനുകളെ വാരിയെടുക്കുന്നതാണ് ദൃശ്യങ്ങളിൽ കാണുന്നത്.