ഇതിൽ ഒറിജിനൽ ഏതാണ്..? കത്രീന കൈഫിന്റെ അപര അലീനയെക്കണ്ട് അമ്പരന്ന് ആരാധകർ

September 20, 2019

നിരവധി ആരാധകരുള്ള താരമാണ് കത്രീന കൈഫ്. ബോളിവുഡിൽ നിറസാന്നിധ്യമായ കത്രീനയുടെ ഡ്യൂപ്പിനെക്കണ്ട് അമ്പരന്നിരിക്കുകയാണ് ആരാധകർ. ഫാഷൻ വ്ളോഗറായ അലീന റായിയുടെ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ഏറെ ചർച്ചയാകുന്നത്. ഉത്തർപ്രദേശ് സ്വദേശിയാണ് അലീന.

കത്രീന കൈഫിന്റെ രൂപ സാദൃശ്യവുമായി എത്തിയ അലീനയ്ക്കും ഇപ്പോൾ നിരവധിയാണ് ആരാധകർ. ഇന്‍സ്റ്റാഗ്രാമില്‍ 33.5 കെ ഫോളോവേഴ്‌സുണ്ട് അലീനയ്ക്ക്. അലീനയുടെ ഫോട്ടോകള്‍ക്കും വീഡിയോയകള്‍ക്കുമൊക്കെ നിരവധി കമന്റുകളാണ് ലഭിക്കുന്നത്.