മാത്തുക്കുട്ടിയുടെ ‘കുഞ്ഞെൽദോ’ ഒരുങ്ങുന്നു;ക്ലാപ്പടിച്ച് വിനീത്

September 3, 2019

വിത്യസ്തമായ അവതരണ ശൈലിയിലൂടെ പ്രേക്ഷക പ്രീതി നേടിയതാണ് ആര്‍ ജെ മാത്തുക്കുട്ടി. നടനും അവതാരകനും ആര്‍ജെയുമൊക്കെയായ മാത്തുക്കുട്ടി സംവിധാന രംഗത്തേക്കും അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങുകയാണ്. ‘കുഞ്ഞെല്‍ദോ’ എന്നാണ് മാത്തുക്കുട്ടിയുടെ ആദ്യ സംവിധാന സംരംഭത്തിന്റെ പേര്.

ആസിഫ് അലിയെ നായകനാക്കി ഒരുക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് ഇന്നലെ കോട്ടയത്ത് ആരംഭിച്ചു. ക്രിയേറ്റീവ് ഡയറക്ടറായി വിനീത് ശ്രീനിവാസന്‍ എത്തുന്ന ചിത്രത്തിന് ഛായാഗ്രഹണം നിര്‍വഹിക്കുന്നത് സ്വരൂപ് ഫിലിപ് ആണ്. ലിറ്റില്‍ ബിഗ് ഫിലിംസിന്റെ ബാനറിലാണ് ചിത്രത്തിന്റെ നിര്‍മ്മാണം. സുവിന്‍ കെ വര്‍ക്കിയും പ്രശോഭ് കൃഷ്ണയും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ഷാന്‍ റഹ്മാനാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത്. കുഞ്ഞെല്‍ദോ എന്ന സിനിമയുടെ രചനയും മാത്തുക്കുട്ടി തന്നെയാണ് നിര്‍വ്വഹിച്ചിരിക്കുന്നത്. പുതുമുഖം ഗോപിക ഉദയന്‍ ആണ് നായിക.

Read more: രണ്ട് വർഷത്തെ ചിത്രീകരണത്തിന് ശേഷം ‘ട്രാൻസ്’ പൂർത്തിയായി; ഫഹദ് ചിത്രം ഉടൻ

‘ഒരു സ്വപ്‌നം അത് പ്രാര്‍ത്ഥന പോലെ എല്ലാവര്‍ക്കുള്ളിലുമുണ്ടാകും. ഞങ്ങളുടെ സ്വപ്‌നത്തിന്റെ പേരിതാണ് ‘കുഞ്ഞെല്‍ദോ’ മാത്തുക്കുട്ടി ഫെയ്‌സ്ബുക്കില്‍ തന്റെ പുതിയ ചിത്രത്തെക്കുറിച്ച് കുറിച്ചതാണിങ്ങനെ. കലാലയ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രമാണ് കുഞ്ഞെല്‍ദോ.