മിസ്റ്റർ പ്രൊഡ്യൂസർ, നിങ്ങൾ തന്ന രണ്ട് ചെക്കും ബൗൺസ് ആണല്ലോയെന്ന് നയൻസ്; ചിരിനിറച്ച് അജുവിന്റെ പോസ്റ്റ്
നിവിൻ പോളിയും നയൻതാരയും ഒന്നിച്ചഭിനയിക്കുന്ന ചിത്രം, ധ്യാന്‍ ശ്രീനിവാസൻ സംവിധായകനാകുന്ന ചിത്രം, അജു വർഗീസ് നിർമ്മാതാവാകുന്ന ചിത്രം, ഇങ്ങനെ ഒരുപാടുണ്ട് തിയറ്ററിൽ എത്തിയ ലൗ ആക്ഷൻ ഡ്രാമയെക്കുറിച്ച് പറയാൻ. ഇപ്പോഴിതാ ചിത്രത്തിന്റെ രസകരങ്ങളായ ലൊക്കേഷൻ ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ് അജു വർഗീസ്.
കൈയിൽ ചെക്കും പിടിച്ച് നിൽക്കുന്ന നയൻതാരയുടെ ചിത്രമാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ‘മിസ്റ്റർ പ്രൊഡ്യൂസർ എന്താണിത് ? നിങ്ങൾ തന്ന രണ്ട് ചെക്കും ബൗൺസ്’ എന്ന രസകരമായ അടിക്കുറിപ്പും ചിത്രത്തിന് താരം നൽകിയിട്ടുണ്ട്. അതേസമയം ചിത്രത്തിന് നൂറ് കോടി കളക്ഷൻ ലഭിക്കുമെന്ന് നടൻ ജയസൂര്യയും അറിയിച്ചു.
ധ്യാന്‍ ശ്രീനിവാസന്‍ സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രമാണ് ‘ലൗ ആക്ഷന്‍ ഡ്രാമ. ചിത്രം ഇന്നു മുതല്‍ തീയറ്ററുകളിൽ പ്രദര്‍ശനത്തിനെത്തുന്നു. വടക്കു നോക്കിയന്ത്രത്തിലൂടെ മലയാളികളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത കഥാപാത്രങ്ങളായിരുന്നു ദിനേശനും ശോഭയും. ലൗ ആക്ഷന്‍ ഡ്രാമയിലൂടെ ഈ കഥാപാത്രങ്ങളെ പുനഃരവതരിപ്പിക്കുകയാണ് ധ്യാന്‍ ശ്രീനിവാസന്‍.
ചിത്രത്തില്‍ മുഖ്യകഥാപാത്രങ്ങളായി എത്തുന്നത് നിവിന്‍ പോളിയും നയന്‍ താരയുമാണ്. അജു വര്‍ഗീസ് ആദ്യമായി നിര്‍മ്മിക്കുന്ന ചിത്രം കൂടിയാണ് ലൗ ആക്ഷന്‍ ഡ്രാമ. അജു വര്‍ഗീസിനൊപ്പം വിശാല്‍ സുബ്രഹ്മണ്യവും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ഷാന്‍ റഹ്മനാണ് ചിത്രത്തിലെ സംഗീത സംവിധായകന്‍. പ്രദീപ് വര്‍മ്മ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. വിവേക് ഹര്‍ഷനാണ് എഡിറ്റിങ് നിര്‍വ്വഹിക്കുന്നത്.