‘ലൗവ് ആക്ഷന്‍ ഡ്രാമ’ 50 കോടി ക്ലബ്ബില്‍; നന്ദി പറഞ്ഞ് നിവിന്‍ പോളി
സമ്മിശ്ര പ്രതികരണം നേടുന്ന ചിത്രമാണ് ലൗ ആക്ഷന്‍ ഡ്രാമ. മലയാളികളുടെ പ്രിയതാരം ശ്രീനിവാസന്റെ ചലച്ചിത്ര കുടുംബത്തിലെ ഇളമുറക്കാരന് ധ്യാന്‍ ശ്രീനിവാസന് ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. അതേസമയം ചിത്രത്തെക്കുറിച്ച് പുതിയൊരു വിശേഷം പങ്കുവച്ചിരിക്കുകയാണ് ചിത്രത്തില്‍ നായകകഥാപാത്രമായെത്തുന്ന നിവിന്‍ പോളി. ലൗ ആക്ഷന്‍ ഡ്രാമ അമ്പത് കോടി ക്ലബ്ബില്‍ ഇടം നേടിയിരിക്കുകയാണ്.
വടക്കു നോക്കിയന്ത്രത്തിലൂടെ മലയാളികളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത കഥാപാത്രങ്ങളായിരുന്നു ദിനേശനും ശോഭയും. ലൗ ആക്ഷന്‍ ഡ്രാമയിലൂടെ ഈ കഥാപാത്രങ്ങളെ പുനഃരവതരിപ്പിക്കുകയാണ് ധ്യാന്‍ ശ്രീനിവാസന്.
ചിത്രത്തില്‍ മുഖ്യകഥാപാത്രങ്ങളായി എത്തുന്നത് നിവിന്‍ പോളിയും നയന്‍ താരയുമാണ്. അജു വര്‍ഗീസ് ആദ്യമായി നിര്‍മ്മിക്കുന്ന ചിത്രം കൂടിയാണ് ലൗ ആക്ഷന്‍ ഡ്രാമ. അജു വര്‍ഗീസിനൊപ്പം വിശാല്‍ സുബ്രഹ്മണ്യവും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. പ്രദീപ് വര്‍മ്മ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. വിവേക് ഹര്‍ഷനാണ് എഡിറ്റിങ് നിര്‍വ്വഹിക്കുന്നത്.
നിവിന്‍ പോളിക്കും നയന്‍ താരയ്ക്കുമൊപ്പം മല്ലിക സുകുമാരന്‍, വിനീത് ശ്രീനിവാസന്, അജു വര്‍ഗീസ് തുടങ്ങിയവരും ചിത്രത്തില്‍ കഥാപാത്രങ്ങളായെത്തുന്നുണ്ട്. ലൗ ആക്ഷന്‍ ഡ്രാമ എന്ന ചിത്രത്തില്‍ ദിനേശന് എന്ന കഥാപാത്രത്തെയാണ് നിവിന്‍ പോളി അവതരിപ്പിക്കുന്നത്. ശോഭ എന്ന കഥാപാത്രമായി നയന്‍താര ചിത്രത്തിലെത്തുന്നു.