ക്രിക്കറ്റ് ടീം ക്യാപ്റ്റനായി ദുല്‍ഖര്‍; ‘ദ് സോയ ഫാക്ടറി’ലെ ആദ്യ ഗാനം കാണാം

September 3, 2019

ദുല്‍ഖര്‍ സല്‍മാന്‍ കേന്ദ്ര കഥാപാത്രമായെത്തുന്ന ഹിന്ദി ചിത്രമാണ് ‘ദ് സോയ ഫാക്ടര്‍’. അഭിഷേക് ശര്‍മ്മയാണ് ‘ദ് സോയ ഫാക്ടര്‍’ എന്ന ചിത്രത്തിന്റെ സംവിധായകന്‍. ചലച്ചിത്ര ആസ്വാദകര്‍ക്കിടയില്‍ ശ്രദ്ധേയമാവുകയാണ് ചിത്രത്തിലെ ഒരു ഗാനം. ‘ലക്കി ചാം’ എന്ന ഗാനമാണ് അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്. സെപ്തംബർ 20 ന് ചിത്രം തിയേറ്ററുകളിൽ എത്തും.

ചിത്രത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റനായാണ് ദുല്‍ഖര്‍ പ്രത്യക്ഷപ്പെടുന്നത്.  സോനം കപൂറാണ് ചിത്രത്തില്‍ നായികാ കഥാപാത്രമായെത്തുന്നത്. ഫോക്‌സ് സ്റ്റാര്‍ ഇന്ത്യയാണ് ചിത്രത്തിന്റെ നിര്‍മ്മാണം. നിഖില്‍ എന്നാണ് ദ് സോയ ഫാക്ടര്‍ എന്ന സിനിമയില്‍ ദുല്‍ഖര്‍ സല്‍മാന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്.  ദുല്‍ഖര്‍ സല്‍മാന്‍ അഭിനയിക്കുന്ന രണ്ടാമത്തെ ഹിന്ദി ചിത്രം കൂടിയാണ് ‘ദ് സോയ ഫാക്ടര്‍’.

ദുല്‍ഖര്‍ സല്‍മാന്‍ തന്നെ പുതിയ ചിത്രത്തിനുവേണ്ടിയുള്ള തന്റെ പുതിയ ലുക്ക് സാമൂഹ്യമാധ്യമങ്ങളിലൂടെ നേരത്തെ പങ്കുവെച്ചിരുന്നു. ‘ദ് സോയ ഫാക്ടര്‍’ എന്ന സിനിമയ്ക്കുവേണ്ടി ക്രിക്കറ്റ് പരിശീലിക്കുന്ന ദുല്‍ഖര്‍ സല്‍മാന്റെ ചിത്രങ്ങളും സാമൂഹ മാധ്യമങ്ങളില്‍ നേരത്തെ വൈറലായിരുന്നു.

Read more:‘നിന്നെപ്പോലൊരു സഹോദരൻ എല്ലാവർക്കും ഉണ്ടായിരുന്നെങ്കിൽ ഈ ലോകം എത്രമാത്രം നന്നായിരുന്നേനെ’; വൈറലായി നടിയുടെ കുറിപ്പ്

അനുജ ചൗഹാന്‍ രചിച്ച ‘ദ് സോയ ഫാക്ടര്‍’ എന്ന നോവലിനെ ആസ്പദമാക്കിയുള്ളതാണ് ഈ ചലച്ചിത്രം. ഇന്ത്യയ്ക്ക് ആദ്യമായി ലോകകപ്പ് ലഭിച്ച ദിനം ജനിച്ച പെണ്‍കുട്ടി, തുടര്‍ന്ന് ഒരു ദിവസം ഇന്ത്യന്‍ ടീമിനൊപ്പമെത്തുന്നതും ശേഷം അവള്‍ ഒരു ഭാഗ്യരാശിയായി കണക്കാക്കപ്പെടുന്നതുമാണ് ചിത്രത്തിന്റെ മുഖ്യ പ്രമേയം. ‘കര്‍വാന്‍’ ആണ് ദുല്‍ഖര്‍ സല്‍മാന്‍ അഭിനയിച്ച ആദ്യ ഹിന്ദി ചിത്രം.