ടിക് ടോക് വീഡിയോയ്ക്കായി ജീപ്പിന് തീയിട്ട് യുവാവ്; ശക്തമായ പ്രതിഷേധവുമായി സോഷ്യൽ മീഡിയ

September 4, 2019

സോഷ്യൽ മീഡിയയിൽ ഏറ്റവും അധികം പ്രചാരത്തിലുള്ള ആപ്ലിക്കേഷനാണ് ടിക് ടോക്. ഏറെ കൗതുകകരമായ വിഡിയോകളും ചിത്രങ്ങളും പങ്കുവയ്ക്കപ്പെടുന്ന ടിക് ടോക്കിനും ആരാധകർ ഏറെയാണ്. എന്നാൽ ടിക് ടോക് വീഡിയോ ചിത്രീകരിക്കുന്നതിനിടയിൽ പലപ്പോഴും അപകടങ്ങളിൽ ചെന്ന് ചാടുന്നതും വർത്തയാകാറുണ്ട്. ഇപ്പോഴിതാ ടിക് ടോക് ചെയ്യുന്നതിനായി നടുറോഡിൽ ജീപ്പ് കത്തിച്ച യുവാവിനെതിരെയാണ് സോഷ്യൽ മീഡിയ.

ഗുജറാത്തിലെ രാജ്‌കോട്ട് സ്വദേശിയായ ഇന്ദ്രജിത് സിംഗ് ജഡേജയാണ് നടുറോഡിൽ വച്ച് സ്വന്തം ജീപ്പിന് തീയിട്ടത്. അഗ്നിശമനാ ഓഫീസിന് മുന്നിൽ വച്ചാണ് ഇന്ദ്രജിത്ത് സിംഗ് ജീപ്പിന് തീയിട്ടത്. വീഡിയോ എടുക്കുന്നതിനായി ജീപ്പ് സ്റ്റാർട്ടാക്കാൻ ഇന്ദ്രജിത് ശ്രമിച്ചിരുന്നു. എന്നാൽ ജീപ്പ് സ്റ്റാർട്ട് ആയില്ല. ഇതിൽ പ്രകോപിതനായ അദ്ദേഹം ജീപ്പിന് പെട്രോൾ ഒഴിച്ച് തീയിടുകയായിരുന്നു.

അതേസമയം പോലീസ് ഇയാൾക്കെതിരെ കേസെടുത്തു. വാഹനം കത്തിച്ചതിനെതിരെ ശക്തമായ വിമർശനങ്ങളാണ് സോഷ്യൽ മീഡിയയിൽ  ഉയർന്നുവരുന്നത്. സമൂഹത്തിന് ദോഷം വരുന്ന ഇത്തരം പ്രവർത്തനങ്ങൾ ചെയ്യുന്നവർക്കെതിരെ നടപടി ആവശ്യമാണെന്നാണ് മിക്കവരുടെയും അഭിപ്രായം.