വിനീത് ശ്രീനിവാസന്‍ നായകനായി ‘മനോഹരം’; ഇന്നു മുതല്‍ തിയറ്ററുകളില്‍

September 27, 2019

മലയാളികളുടെ പ്രിയതാരം വിനീത് ശ്രീനിവാസന്‍ കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് ‘മനോഹരം’. ചിത്രം ഇന്നുമുതല്‍ തിയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും. അനവര്‍ സാദിഖ് ആണ് മനോഹരം എന്ന ചിത്രത്തിന്‍റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. ഇന്ദ്രന്‍സ്, ബേസില്‍ തുടങ്ങി നിരവധി താരങ്ങള്‍ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

ഗ്രാമീണ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രമാണ് മനോഹരം. ചിത്രത്തിന്റേതായി പുറത്തിറങ്ങിയ പോസ്റ്ററും ട്രെയ്‌ലറുമെല്ലാം പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചു. അതേസമയം മനോഹരത്തിലെ ‘തേന്‍തുള്ളി വീണെന്നോ…’ എന്നു തുടങ്ങുന്ന ഗാനം കഴിഞ്ഞ ദിവസം പുറത്തെത്തിയിരുന്നു. ഈ ഗാനത്തിനും മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിയ്ക്കുന്നത്. ദൃശ്യഭംഗിയിലും ഈ ഗാനം ഏറെ മികച്ചു നില്‍ക്കുന്നു.

Read more:ഹൃദയംതൊട്ട് മനോഹരത്തിലെ ഗാനം മുന്നേറുന്നു; കൈയടികളോടെ ആസ്വാദകര്‍: വീഡിയോ

വിനീത് ശ്രീനിവാസന്‍- അനന്‍വര്‍ സാദിഖ് കൂട്ടുകെട്ടില്‍ ഒരുങ്ങിയ ‘ഓര്‍മ്മയുണ്ടോ ഈ മുഖം’ എന്ന ചിത്രവും തിയറ്ററുകളില്‍ മികച്ച പ്രേക്ഷക പ്രതികരണം നേടിയിരുന്നു. മനോഹരം എന്ന ചിത്രവും സുന്ദരമായ ഒരു ദൃശ്യ വിരുന്ന് പ്രേക്ഷകര്‍ക്ക് സമ്മാനിക്കുമെന്ന പ്രീക്ഷയിലാണ് ചലച്ചിത്ര ആസ്വാദകര്‍. ചക്കാലയ്ക്കല്‍ ഫിലിംസിന്റെ ബാനറില്‍ ജോസ് ചക്കാലയ്ക്കലാണ് ചിത്രത്തിന്റെ നിര്‍മ്മാണം.